ബിടെക്, ബിആര്‍ക് അപേക്ഷാ തീയതി
2018 മേയില്‍ നടത്തുന്ന ബിടെക്, ബിആര്‍ക് പരീക്ഷകള്‍ക്ക് 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 21 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് 2015 അഡ്മിഷന് റെഗുലര്‍, 2013 2014 അഡ്മിഷന് സപ്ലിമെന്ററി, റീഅപ്പിയറന്‍സ്) വൊക്കേഷണല്‍ മോഡല്‍ ര്‍ കംപ്യൂട്ടര്‍ സയന്‍സ് മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്്ടിക്കല്‍ ഇന്നും നാളെയും 16നുമായി വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
ആറാം സെമസ്റ്റര്‍ ബിഎസ്സി കെമിസ്ട്രി (സിബിസിഎസ്എസ് 2015 അഡ്മിഷന് റെഗുലര്‍, 2013 & 2014 അഡ്മിഷന് സപ്ലിമെന്ററി) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട് മൂല്യനിര്‍ണയം, വൈവാവോസി (കംബൈന്‍ഡ്) എന്നിവ 16 മുതല്‍ ബന്ധപ്പെട്ട കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പ്രോജക്ട് മൂല്യനിര്‍ണയം
2018 മാര്‍ച്ചില്‍ നടന്ന ആറാം സെമസ്റ്റര്‍ ബിഎ സംസ്കൃതം സ്പെഷല്‍ (സിബിസിഎസ്എസ് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയം 17 മുതല്‍ അതാത് കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
വൈവാവോസി
ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് (മോഡല്‍ മൂന്ന് ട്രിപ്പിള്‍ മെയിന്‍, സിബിസിഎസ്എസ്, 2015 അഡ്മിഷന് റെഗുലര്‍, 2013 2014 അഡ്മിഷന് റീഅപ്പിയറന്‍സ്) മാര്‍ച്ച്, ഏപ്രില്‍ 2018 പരീക്ഷയുടെ പ്രോജക്ടും വൈവാവോസിയും 16, 17 തീയതികളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബിഎ ഇംഗ്ലീഷ് (ഡബിള്‍ മെയിന്‍ മോഡല്‍ മൂന്ന്, സിബിസിഎസ്എസ് 2015 അഡ്മിഷന് റെഗുലര്‍, 20132014 അഡ്മിഷന് റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രോജക്ട്, വൈവാവോസി 18, 19 തീയതികളില്‍ രാവിലെ 9.30 മുതല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പഞ്ചവത്സര ബിബിഎ എല്‍എല്‍ബി പ്രവേശനം
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ 201819ല്‍ നടത്തുന്ന പഞ്ചവത്സര ബിബിഎ എല്‍എല്‍ബി പ്രോഗ്രാമില്‍ പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്സൈറ്റില്‍.
മാര്‍ജിനല്‍ സീറ്റു വര്‍ധനവിന് അപേക്ഷിക്കാം
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് 201819 അധ്യയന വര്‍ഷത്തില്‍, നാമമാത്ര സീറ്റ് വര്‍ധനവിന് (മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്) കോളജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സീറ്റുകളുടെ 25% വരെ വര്‍ധനവ് അനുവദിക്കും. നാമമാത്ര സീറ്റ് വര്‍ധനവ് ഉള്‍പ്പെടെ ബിരുദ പ്രോഗ്രാമുകള്‍ക്ക് പരമാവധി 70 സീറ്റും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് പരമാവധി 30 സീറ്റും മാത്രമേ അനുവദിക്കുകയുള്ളൂ. 201819 അധ്യയന വര്‍ഷം വരെ സര്‍വകലാശാലയില്‍ അടയ്ക്കേ എല്ലാവിധ ഫീസുകളും ഒടുക്കിയ കോളജുകള്‍ക്കു മാത്രമേ നാമമാത്ര സീറ്റ് വര്‍ധനവ് അനുവദിക്കുകയുള്ളൂ. നാമമാത്ര സീറ്റ് വര്‍ധനവ് ആവശ്യമുള്ള കോളജുകള്‍ പ്രോഗ്രാം ഒന്നിന് 2000 രൂപ നിരക്കില്‍ ഫീസ് സഹിതമുള്ള അപേക്ഷകള്‍ സര്‍വകലാശാലാ ഓഫീസില്‍ 20നകം സമര്‍പ്പിക്കണം. നാമമാത്ര സീറ്റ് വര്‍ധനവ് ആവശ്യമുള്ള പ്രോഗ്രാമുകള്‍, അനുവദിച്ചിട്ടുള്ള സീറ്റുകള്‍, നാമമാത്ര സീറ്റ് വര്‍ധനവ് വഴി ആവശ്യമുള്ള സീറ്റുകള്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി കാണിച്ചിരിക്കണം.
പരീക്ഷാഫലം
2017 ഒക്ടോബറില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2017 നവംബറില്‍ നടത്തിയ രും മൂന്നും വര്‍ഷ ബിഎസ്സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2017 ജൂണില്‍ നടത്തിയ രാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എജ്യൂക്കേഷന്‍ (ഐഡി ആന്‍ഡ് എല്‍ഡി, റെഗുലര്‍, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2017 മാര്‍ച്ചില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബിഎസ്ഡബ്ല്യു മേഴ്സി ചാന്‍സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.