University News
എംജി പഠനവകുപ്പുകളില്‍ പിജി പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16 വരെ
വിവിധ പഠനവകുപ്പുകളില്‍ നടത്തുന്ന എംഎ, എംഎസ്‌സി, എല്‍എല്‍എം, എംടിടിഎം, എംഎഡ് പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16 വരെ നടത്താം. അവസാന വര്‍ഷ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനും ഫീസ്, വിശദവിവരങ്ങള്‍ എന്നിവയ്ക്കും ംംം.രമ.ോഴൗ.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ഉായിരിക്കും. 0481 2733615. ഇമെയില്‍: രമരേലഹഹാഴൗിശ്‌ലൃശെ്യേ@ഴാമശഹ.രീാ.

പരീക്ഷാ തീയതി

മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന ഒന്നും രും സെമസ്റ്റര്‍ ബിആര്‍ക് പരീക്ഷകള്‍ മേയ് ഒമ്പതിനും ബിടെക് പരീക്ഷകള്‍ 10നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിബിഎം (സിബിസിഎസ്എസ് യുജി 2015 അഡ്മിഷന്‍ റെഗുലര്‍, 2013 2014 അഡ്മിഷന്‍ സപ്ലിമെന്ററി, റീഅപ്പിയറന്‍സ്) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്്ടിക്കല്‍ 18, 19, 20 തീയതികളില്‍ വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിബിഎ (സിബിസിഎസ്എസ് യുജി 2015 അഡ്മിഷന്‍ റെഗുലര്‍, 2013 2014 അഡ്മിഷന്‍ സപ്ലിമെന്ററി, റീഅപ്പിയറന്‍സ്) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്്്ടിക്കല്‍ 17, 18, 19 തീയതികളില്‍ വിവിധ കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എംഫില്‍ പ്രവേശനം

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ 201718 വര്‍ഷത്തില്‍ എംഫില്‍ ഇംഗ്ലീഷ്, മലയാളം തീയറ്റര്‍ ആര്‍ട്‌സ് പ്രവേശനപരീക്ഷയുടെ ഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പ്രവേശനത്തിനു അര്‍ഹരായവര്‍ 17നകം ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാജരാകണം. 0481 2731041

മാര്‍ജിനല്‍ സീറ്റു വര്‍ധനവിന് അപേക്ഷിക്കാം

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്ക് 201819 അധ്യയന വര്‍ഷത്തില്‍, നാമമാത്ര സീറ്റ് വര്‍ധനവിന് (മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്) പ്രോഗ്രാം ഒന്നിന് 2000 രൂപ ഫീസ് സഹിതം 20 വരെ അപേക്ഷിക്കാം. സര്‍വകലാശാലയില്‍ ഫീസ് കുടിശികയുള്ള കോളജുകള്‍ക്ക് നാമമാത്ര സീറ്റുകള്‍ അനുവദിക്കുന്നതല്ല.

പരീക്ഷാഫലം

2017 ജൂണില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ രാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (സിഎസ്എസ്, റെഗുലര്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2017 ഏപ്രിലില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എംഎ ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2017 ഓഗസ്റ്റില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ രാം സെമസ്റ്റര്‍ എംഫില്‍ സോഷ്യല്‍ വര്‍ക്ക്, ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഎസ്എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2017 ജൂണില്‍ നടത്തിയ രാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (റെഗുലര്‍, സപ്ലിമെന്ററി, ബെറ്റെര്‍മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.