എംഎസ്ഡബ്ല്യുവിന് അപേക്ഷിക്കാം
കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ (ഓട്ടോണമസ്) എംഎസ്ഡബ്ല്യു (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് 2 ബാച്ചുകൾ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സോഷ്യൽ വർക്ക് ആൻഡ് കൗണ്‍സലിംഗ് പ്രാക്ടീസ് എന്നീ എയ്ഡഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം കോളജ് ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0484 2911321.