സര്‍വകലാശാല-കോളജ് അധ്യാപകര്‍ക്കായി ഇന്‍ഡക്ഷന്‍ പ്രോഗ്രാം
തേഞ്ഞിപ്പലം: മൂന്ന് വര്‍ഷ സേവനം പൂര്‍ത്തിയാകാത്ത സര്വകലാശാലകോളജ് അധ്യാപകര്‍ക്കായി, കാലിക്കട്ട് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ ഒരു മാസത്തെ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
മേയ് രണ്ട് മുതല്‍ 31 വരെയുള്ള പരിശീലനത്തിന് 24 വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും സര്‍വകലാശാലാ വെബ്സൈറ്റില്‍ . വിവരങ്ങള്‍ക്ക്: 9495657594, 0494 2407510.