ബിഎഡ് പാഠ്യപദ്ധതി : നിർദ്ദേശങ്ങൾ സമർപ്പിക്കാം
2014ലെ എൻസിടിഇ. ചട്ടങ്ങൾ പ്രകാരം 2015 അധ്യയന വർഷം മുതൽ യൂണിവേഴ്സിറ്റിയിൽ നടപ്പാക്കിയിട്ടുള്ള ദ്വിവർഷ ബിഎഡ് പാഠ്യപദ്ധതി അവലോകനം ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സബ് കമ്മിറ്റി മുന്പാകെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, മറ്റ് തത്പര കക്ഷികൾ എന്നിവർക്ക് ബിഎഡ്. പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കാം. ഫോർമാറ്റും വിലാസവും സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ:bosmguedu2017<\@>gmail.com.
പ്രാക്്ടിക്കൽ
2018 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിടിഎസ് (സിബിസിഎസ്എസ് 2015 അഡ്മിഷൻ റഗുലർ,20132014 അഡ്മിഷൻ സപ്ലിമെന്ററി, റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്്ടിക്കൽ 19, 20, 23 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ രണ്ടാം വർഷ എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്, പിജി സിഎസ്എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് രണ്ടു വരെ അപേക്ഷിക്കാം.
2017 നവംബറിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
2017 ഒക്ടോബറിൽ നടത്തിയ ഫൈനൽ പ്രൊഫഷണൽ ബിഡിഎസ് പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് 27 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ അവസാന വർഷ ബിഎസ്സി നഴ്സിംഗ് (റഗുലർ, സപ്ലിമെന്ററി) പരീക്ഷയ്ക്ക് താത്്കാലിക അനുമതിയോടെ എഴുതിയവരുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
മത്സര പരീക്ഷാ പരിശീലനം
കേരള പിഎസ് സി നടത്തുന്ന കന്പനി, ബോർഡ്, കോർപറേഷൻ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം യൂണിവേഴ്സിറ്റിയുടെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ്് ഗൈഡൻസ് ബ്യൂറോയിൽ നടത്തും. ഈ പി.എസ്.സി. പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ 0481 2731025.