University News
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡി​ഗ്രി, പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്ന ഡി​ഗ്രി, പി​ജി കോ​ഴ്‌​സു​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍( www.cuonline.ac.in) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി കോ​ഴ്‌​സു​ക​ള്‍: എം​എ​സ് സി (​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ്, എ​ന്‍​വ​യേ​ണ്‍​മെ​ന്‍റ്ല്‍ സ​യ​ന്‍​സ്, അ​പ്ലൈ​ഡ് സു​വോ​ള​ജി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ്, അ​പ്ലൈ​ഡ് ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്‌​സ്, മൈ​ക്രോ​ബ​യോ​ള​ജി, ഫി​സി​ക്‌​സ്, ഹ്യൂ​മ​ണ്‍ ഫി​സി​യോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ബ​യോ​കെ​മി​സ്ട്രി), എം​എ (ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, മ​ല​യാ​ളം, സം​സ്‌​കൃ​തം, ഹി​ന്ദി ലാം​ഗേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ​ലേ​ഷ​ന്‍, റ​ഷ്യ​ന്‍ ആ​ൻ​ഡ് ക​മ്പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍, ഇ​ക്ക​ണോ​മി​ക്‌​സ്, ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ്, ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സോ​ഷ്യോ​ള​ജി, വി​മ​ണ്‍​സ് സ്റ്റ​ഡീ​സ്, മ്യൂ​സി​ക്, ഫോ​ക്‌​ലോ​ര്‍ , ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍), എം​കോം, മാ​സ്റ്റ​ര്‍ ഓ​ഫ് തി​യേ​റ്റ​ര്‍ ആ​ര്‍​ട്‌​സ് (എം​ടി​എ), മാ​സ്റ്റ​ര്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ (എം​പി​എ​ഡ്), മാ​സ്റ്റ​ര്‍ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പി​ജി കോ​ഴ്‌​സു​ക​ള്‍ : എം​എ​സ്ഡ​ബ്ല്യൂ, എം​എ​സ് സി ( ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗാ​തെ​റാ​പ്പി, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, സൈ​ക്കോ​ള​ജി, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്), എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം​പി​എ​ഡ്, എം​സി​എ
ഡി​ഗ്രി കോ​ഴ്‌​സു​ക​ള്‍ : ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, ബി​പി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം), ബി​കോം ഓ​ണേ​ഴ്‌​സ്.

പ​ഠ​ന​വ​കു​പ്പു​ക​ള്‍​ക്ക് പു​റ​മെ സ​ര്‍​വ​ക​ലാ​ശാ​ലാ പ​രി​ധി​ക്ക് പു​റ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കാം. എ​ന്നാ​ല്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ മാ​ര്‍​ക്ക്/​ഗ്രേ​ഡ് കൂ​ടി പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​ലേ​ക്കാ​യി നി​ര്‍​ദേ​ശി​ക്കു​ന്ന തി​യ​തി​ക​ളി​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ര്‍​ക്ക് ലി​സ്റ്റ്/​ഗ്രേ​ഡ് കാ​ര്‍​ഡ് ഹാ​ജ​രാ​ക്ക​ണം.

28 വ​രെ ഫീ​സ് അ​ട​ച്ച്, 30 വ​രെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. മേ​യ് ഏ​ഴ് മു​ത​ല്‍ 26 വ​രെ​യാ​ണ് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ക. എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ന് മൂ​ന്ന് മ​ണി​ക്കൂ​റും, മ​റ്റ് കോ​ഴ്‌​സു​ക​ള്‍​ക്ക് ര​ണ്ട് മ​ണി​ക്കൂ​റും ആ​ണ് പ​രീ​ക്ഷാ സ​മ​യം. ഒ​ബ്ജ​ക്ടീ​വ്, ഡി​സ്‌​ക്രി​പ്റ്റീ​വ് ടൈ​പ്പ് ചോ​ദ്യ​ങ്ങ​ള്‍ ഉ​ണ്ടാ​വും. മാ​ര്‍​ക്ക് ലി​സ്റ്റ്/​റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ ജൂ​ണ്‍ 18ന് ​ക്ലാ​സ് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് 60 ദി​വ​സ​ത്തി​ന​കം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കും.

അ​പേ​ക്ഷാ ഫീ: ​ജ​ന​റ​ല്‍ 350 രൂ​പ, എ​സ് സി/​എ​സ്ടി 150 രൂ​പ. ഒ​റ്റ​ത​വ​ണ അ​പേ​ക്ഷാ​ഫീ​സ് അ​ട​ക്കു​ന്ന​വ​ര്‍​ക്ക് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്ത് ഓ​പ്ഷ​നു​ക​ളി​ലാ​യി ആ​റ് കോ​ഴ്‌​സു​ക​ള്‍ വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407016, 2407017. വെ​ബ്‌​സൈ​റ്റി​ലെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി വാ​യി​ച്ചു​മ​ന​സി​ലാ​ക്കി​യ ശേ​ഷം മാ​ത്രം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ​യു​ജി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്
പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം


16ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ (സി​സി​എ​സ്എ​സ്, 2011 മു​ത​ല്‍ 2013 വ​രെ പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ല​യാ​ളം കോ​ര്‍​പേ​പ്പ​ര്‍ എം​എ5​ബി08 മ​ല​യാ​ളം ക​വി​ത​ന​വോ​ത്ഥാ​ന ഘ​ട്ടം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 27ന് ​ന​ട​ക്കും. 20 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​പ്പ​ണ്‍ കോ​ഴ്‌​സ് പേ​പ്പ​ര്‍ എം​എ5​ഡി01 ച​ല​ച്ചി​ത്ര പ​ഠ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 27ലേ​ക്ക് മാ​റ്റി. സ​മ​യം ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ . പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ് സി/​ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് നാ​ല് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ , യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​പി​എ​ഡ് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത ബി​പി​എ​ഡ് സ്‌​പോ​ര്‍​ട്‌​സ് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം മേ​യ് എ​ട്ടി​ന​കം ല​ഭി​ക്ക​ണം.

സൗ​ജ​ന്യ ചു​രി​ദാ​ര്‍ നി​ർ​മാ​ണ പ​രി​ശീ​ല​നം: സീ​റ്റ് ഒ​ഴി​വ്

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്‌​സ​റ്റ​ന്‍​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ചു​രി​ദാ​ര്‍ നി​ര്‍​മ്മാ​ണ പ​രി​ശീ​ല​ന കോ​ഴ്‌​സി​ല്‍ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. മെ​റ്റീ​രി​യ​ലി​ന്‍റെ തു​ക പ​ഠി​താ​ക്ക​ള്‍ ന​ല്‍​ക​ണം. പ​ത്ത് ദി​വ​സ​മാ​ണ് കോ​ഴ്‌​സി​ന്‍റെ ദൈ​ര്‍​ഘ്യം. പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ക: 0494 2407360.

ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ല്‍

ഫൈ​ന​ല്‍ ബി​ഡി​എ​സ് പാ​ര്‍​ട്ട് ഒ​ന്ന് പ്രാ​ക്ടി​ക്ക​ലും മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പും 20 ന് ​ആ​രം​ഭി​ക്കും.

എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ഫി​സി​ക്‌​സ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 23 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), അ​ര​ണാ​ട്ടു​ക​ര ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫി​സി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) 26 മു​ത​ല്‍ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), 27 മു​ത​ല്‍ തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്ക​ണം.