കേന്ദ്ര മാനവ ശേഷി മന്ത്രാലയത്തിനു കീഴിൽ തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ബിടെക്, ബിഎസ്സി അഗ്രിക്കൾച്ചർ, എംബിഎ ഉൾപ്പടെയുള്ള കോഴ്സുകളിലേക്കു പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സ് മുതൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്കുവരെയാണു കൽപിത സർവകലാശാലാ പദവിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിരുദ, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് തമിഴ്നാട് പ്ലസ്ടു ഫലം വന്ന് പത്തു ദിവസത്തിനകം അപേക്ഷിക്കണം. മറ്റു പിജി കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 18. എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്ക് ജൂണ് എട്ടിനകം അപേക്ഷിക്കണം. അണ്ടർഗ്രാജ്വേറ്റ്, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് എംഎ കോഴ്സുകൾക്കു പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം.
ബിടെക്, പിജി, പിജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, എംഫിൽ പ്രോഗ്രാമുകൾക്കു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രായപരിധി: അണ്ടർഗ്രാജ്വേറ്റ്, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് എംഎ കോഴ്സുകൾക്കു 2018 ജൂലൈ ഒന്നിന് 21 കവിയരുത്. സാനിറ്ററി ഇൻസ്പെക്ടർ കോഴ്സിന് 25 വയസ് കവിയരുത്. മറ്റു കോഴ്സുകൾക്കു പ്രായപരിധി ഇല്ല.
ഓണ്ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷാഫീസ് 600 രൂപ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 2000 രൂപ. പട്ടിക ജാതിവർഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
വിവിധ കോഴ്സുകളും യോഗ്യതയും ചുവടെ:
ബി ടെക് സിവിൽ എൻജിനിയറിംഗ്
ബി ടെക് സിവിൽ എൻജിനിയറിംഗ് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പട്ടികജാതിവർഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. ലാറ്ററൽ എൻട്രിക്ക് സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമയോ ബിഎസ്സി ബിരുദമോ 45 ശതമാനം മാർക്കോടെ പാസായാൽ മതി. 2400 രൂപ മാത്രമാണ് ഒരു സെമസ്റ്ററിനു ട്യൂഷൻ ഫീസ്. ജൂണ് ഏഴിനു ഡിണ്ഡിഗലിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
ബിഎസ്സി അഗ്രിക്കൾച്ചർ കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും ക്രോപ് പ്രൊഡക്ഷൻ, പ്ലാന്റ് പ്രൊഡക്ഷൻ, ഡെയറി, പൗൾട്രി, സെറിക്കൾച്ചർ, ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്, അഗ്രിക്കൾച്ചർ പ്രാക്ടീസ് എന്നീ വൊക്കേഷണൽ കോഴ്സുകൾ ഹയർ സെക്കൻഡറി തലത്തിൽ പഠിച്ചവർക്കും ബയോളജിക്ക് 60 ശതമാനം മാർക്കു നേടിയവർക്കും അപേക്ഷിക്കാം.
ബികോം (കോഓപ്പറേഷൻ), ബിബിഎ,ബിഎസ്സി മാത്തമാറ്റിക്സ്,ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ ടെക്നോളജി, ബിഎസ്സി ജിയോളജി കോഴ്സുകൾക്കു പ്ലസ്ടുവാണു യോഗ്യത. സയൻസ് വിഷയങ്ങൾക്ക് ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്/ ബയോളജി പഠിച്ചിരിക്കണം.
ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി എന്നിവയിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ കോഴ്സിന് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.
പിജി കോഴ്സുകൾ
എംസിഎ ബിരുദം. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാർക്ക് നേടിയിരിക്കണം. എംബിഎ സ്മോൾ ബിസിനസ് മാനേജ്മെന്റ്, എംബിഎ കോഓപറേറ്റീവ് മാനേജ്മെന്റ്, എംബിഎ റൂറൽ ഇൻഡസ്ട്രീസ് മാനേജ്മെന്റ് , എംബിഎ റൂറൽ പ്രൊജക്ട് മാനേജ്മെന്റ് കോഴ്സുകൾ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മാർക്കറ്റിംഗ് ആൻഡ് ഫിനാൻഷൽ മാനേജ്മെന്റ് എന്നീ ഇരട്ട സ്പെഷലൈസേഷനോടു കൂടിയതാണ്. എൻജിനിയറിംഗ്, അഗ്രിക്കൾച്ചർ തുടങ്ങി പ്രഫഷണൽ ബിരുദധാരികൾക്കും ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.
55ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് ബിഎഡ് കോഴ്സിന് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ ബിഎഡ് നേടിയവർക്ക് എംഎഡ് കോഴ്സിനും അപേക്ഷിക്കാം.
എംഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് സ്റ്റഡീസ്ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറോ ഏതെങ്കിലും വിഷയത്തിൽ ബിരുദമോ. എംഎ സോഷ്യോളജി, എംഎ ഹ്യൂമൻ റിസോഴ്സ് ആൻഡ് കോണ്ഫ്ളിക്ട് മാനേജ്മെൻറ്, എംഎ റൂറൽ ഡവലപ്മെൻറ്, എംഎ ഗവേണൻസ് ആൻഡ് ഡവലപ്മെൻറ് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
എംഎസ്സി ഫിസിക്സ് ഫിസിക്സ്, മാത്തമറ്റിക്സ് പഠിച്ച് ബിരുദം. എംഎസ്സി ഹോം സയൻസ് എക്സ്റ്റൻഷൻ ആൻഡ് കമ്യൂണിക്കേഷൻ ഹോം സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം.
എംഎസ്സി ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻഹോം സയൻസ്, ഫുഡ് സയൻസ് ആൻഡ് ഡയറ്റിക്സ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം. എംഎസ്സി കെമിസ്ട്രി ബിഎസ്സി കെമിസ്ട്രി. എംഎസ്സി മാത്തമാറ്റിക്സ്മാത്തമാറ്റിക്സിലോ അപ്ലൈഡ് മാത്തമാറ്റിക്സിലോ ബിരുദം. എംഎസ്സി ബോട്ടണിബോട്ടണി,പ്ലാൻറ് ബയോളജി,പ്ലാന്റ് ബയോടെക്നോളജി, ബയോടെക്നോളജി, മൈക്രോ ബയോളജി എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം. എംഎസ്സി സുവോളജി സുവോളജി ബിരുദം.
എംഎസ്സി ഡെയറി സയൻസ് മെയിൻ അല്ലെങ്കിൽ സബ്സ്ഡിയറിയായി ബയോളജി പഠിച്ച് ബിരുദം അല്ലങ്കിൽ റൂറൽ ഡവലപ്മെന്റ് സയൻസ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ആനിമൽ സയൻസ്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, മൈക്രോ ബയോളജി എന്നിവയിൽ ബിരുദം.
എംഎസ്സി അപ്ലൈഡ് ജിയോളജി ആൻഡ് ജിയോമാറ്റിക്സ്ജിയോളജി, അപ്ലൈഡ് ജിയോളജി, മറൈൻ ജിയോളജി, ഫിസ്ക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ ബിരുദം.
എംടെക് റിന്യൂവബിൾ എനർജിബിടെക് (മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, എനർജി ആൻഡ് എൻവയണ്മെന്റൽ എൻജിനിയറിംഗ്, ബയോ ടെക്, ഇൻഡസ്ട്രിയൽ ബയോ ടെക്നോളജി, ഇലക്രോ കെമിക്കൽ, ഓട്ടോമൊബൈൽ, സിവിൽ, അഗ്രിക്കൾച്ചർ, ഫുഡ് പ്രോസസ് എൻജി.) അല്ലങ്കിൽ എംഎസ്സി (ഫിസ്ക്സ്,അപ്ലൈഡ് ഫിസിക്സ്,കെമിസ്ട്രി ,മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, മൈക്രോ ബയോളജി, ജിയോളജി, അഗ്രിക്കൾച്ചർ, ഡെയറി സയൻസ്).
എംഎസ്സി മൈക്രോ ബയോളജിമൈക്രോ ബയോളജി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ലൈഫ് സയൻസസ്, ബയോടെക്നോളജി ബിരുദം.
എംഎസ്സി ജിയോ ഇൻഫർമാറ്റിക്സ്എർത്ത് ആൻഡ് ലൈഫ് സയൻസസിൽ ബിരുദം. എംഎസ്സി ഇൻഫർമേഷൻ ടെക്നോളജിമാത്തമാറ്റിക്സ്, ബിസിനസ് മാത്തമാറ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം.
പിജി ഡിപ്ലോമ ഇൻ സാനിറ്ററി ഇൻസ്പെക്ടേഴ്സ് കോഴ്സ്ബിഎസ്സി കെമിസ്ട്രി. പിജി ഡിപ്ലോമ ഇൻ സ്പാഷ്യൽ ടെക്നോളജീസ് , യോഗ എഡ്യൂക്കേഷൻലൈഫ് സയൻസസിൽ ബിരുദം. പിജി ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്ബിരുദം.
കൂടാതെ എംഫിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പ്രവേശന പരീക്ഷാ തീയതികൾ
ബിടെക്ജൂണ് ഏഴ്, എംഎസ്സി മാത്തമാറ്റിക്സ്മേയ് 29, എംഎസ്സി ഫുഡ് സയൻസ് ആൻഡ് ന്യുട്രിഷൻ, ടെക്സറ്റൈൽ ആൻഡ് ഫാഷൻ ഡിസൈൻ, ഹോം സയൻസ്മേയ് 30, എംസിഎ, എംബിഎജൂണ് ഒന്ന്, എംഎസ്സി ജിയോ ഇൻഫർമാറ്റിക്സ്ജൂണ് നാല്, എംഎസ്സി ഫിസിക്സ്, ബോട്ടണി,സുവോളജി, മൈക്രോ ബയോളജിമേയ് അഞ്ച്, എംഎസ്സി കെമിസ്ട്രി, അപ്ലൈഡ് ഡിയോളജി, എംടെക് റിന്യുവബിൾ എനർജി, എംഎ ഹ്യുമാനിറ്റീസ്, ലാംഗ്വേജസ്ജൂണ് ആറ്, എംഫിൽജൂണ് 18, പിഎച്ച്ഡിജൂണ് 19.
വോക്കേഷണൽ കോഴ്സുകൾ
ഫാം എക്യുപ്മെൻറ്സ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ഫുട്വേർആൻഡ് അക്സസറീസ്, ഡെയറി ടെക്നോളജി എന്നിവയിൽ മൂന്നു വർഷത്തെ ബിവോക് കോഴ്സുകൾക്കും ടൂവീലർ മെക്കാനിസം ആൻഡ് മെയിന്റനൻസ് ഡിപ്ലോമാ കോഴ്സിനും പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ടൂ വീലർ മെക്കാനിസത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് പത്താം ക്ലാസ് പാസായാൽ മതി.
ടെക്സ്റ്റൈൽ ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിവയിൽ ഡിപ്ലോമാ കോഴ്സിന് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അഗ്രിക്കൾച്ചർ കോഴ്സിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. പോസ്റ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ഹോർട്ടികൾച്ചർ കോഴ്സിന് അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ ഡിപ്ലോമയോ സർട്ടിഫിക്കറ്റ് പ്രോഗ്രാമോ പാസായവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: വിലാസം: ഡപ്യൂട്ടി രജിസ്ട്രാർ (അക്കാഡമിക്),ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂ്, ഗാന്ധിഗ്രാം, ഡിണ്ടിഗൽ, തമിഴ്നാട്624 302.
ഫോണ്: 451 2452371, 2452375. 8300545731. ഇമെയിൽ:academic @ruraluniv.ac.in. വെബ്സൈറ്റ്: www.ruraluniv.ac.in