രണ്ടാം സെമസ്റ്റർ യുജി (പുതിയ സ്കീം സിബിസിഎസ് റഗുലർ 2017, സിബിസിഎസ്എസ് 2013 മുതൽ 2016 വരെ അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ന്ദന്ദന്ദ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധി
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യുക്കേഷണൽ ലേണിംഗ് ഡിസെബിലിറ്റി/ ഇന്റെലക്ച്ച്വൽ ഡിസെബിലിറ്റി (2017 അഡ്മിഷൻ റഗുലർ/2015 ആന്റ് 2016 സപ്ലിമെന്ററി) പരീക്ഷകൾ ജൂണ് ഒന്നിന് ആരംഭിക്കും. അപേക്ഷകൾ മേയ് എട്ടു വരെയും 50 രൂപ പിഴയോടെ മേയ് 10 വരെയും 500 രൂപ പിഴയോടെ മേയ് 14 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസ് ആയി പരീക്ഷാഫീസിനൊപ്പം അടക്കണം. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിഎസ് സി സൂക്ഷ്മപരിശോധന
2017 ഒക്ടോബർ മാസം നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി പരീക്ഷയുടെ ഉത്തര കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ 24, 25, 26 തീയതികളിൽ പുതിയ പരീക്ഷാ ഭവനിനിലെ ഇജെ 7 സെക്ഷനിൽ തിരിച്ചറിയൽ രേഖയുമായി ഹാജരാകണം.
ബിഎഡ് ഉത്തരകടലാസുകൾ
നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി പരീക്ഷയുടെ ഉത്തര കടലാസുകൾ കോട്ടയം മേഖലയിലുള്ള കോളജുകൾ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ട്രൈനിംഗ് കോളജിലും എറണാകുളം മേഖലയിലെ കോളജുകൾ എറണാകുളം സെന്റ് ജോസഫ് ട്രൈനിംഗ് കോളജിലും 24ന് എത്തിക്കണം.
പരീക്ഷാഫലം
2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി പ്ലാന്റ്ബയോടെക്നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് അഞ്ചു വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് അഞ്ചു വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് അഞ്ചു വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ/ സപ്ലിമെന്ററി/ഇംഫപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് അഞ്ചു വരെ അപേക്ഷിക്കാം.