University News
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ശാ​സ്ത്ര പ​രി​ശീ​ല​ന ക​ള​രി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ശാ​സ്ത്ര പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ക്കു​ന്നു.

മേ​യ് നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സ​യ​ൻ​സ് ബ്ലോ​ക്കി​ലെ ആ​ര്യ​ഭ​ട്ട ഹാ​ളി​ലാ​ണ് പ​രി​പാ​ടി. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഏ​പ്രി​ൽ 30ന​കം www.curise.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക് : 9496843035. ഇ​മെ​യി​ൽ: [email protected].
More News