ജിപ്മെറിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ പോണ്ടിച്ചേരിയിൽ പ്രവർത്തിക്കുന്ന ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മേയ് 25 വരെ അപേക്ഷിക്കാം. ജൂണ്‍ 30 നാണു പ്രവേശന പരീക്ഷ.
അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 1200 രൂപ. വികലാംഗർക്ക് അപേക്ഷാ ഫീസില്ല.
കോഴ്സുകൾ
എംഎസ്സി നഴ്സിംഗ്, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾക്കു പുറമേ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, എംഎൽടി മൈക്രോബയോളജി, എംഎൽടി സൈറ്റോ പത്തോളജി, മെഡിക്കൽ സൈക്കോളജി കോഴ്സുകൾക്കും മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, ബിഎസ്സി (മെഡിക്കൽ ലാബ് ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, ഒാപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി) കോഴ്സുകൾക്കും ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എൽപി), നഴ്സിംഗിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിഎസ്സി നഴ്സിംഗ് കോഴ്സിന് 75, ബിഎസ്സി ലബോറട്ടറി ടെക്നോളജി കോഴ്സിന് 74, ബിഎഎസ്എൽപിക്ക് നാല് സീറ്റുകൾ വീതമാണുള്ളത്. എംഎസ്സി നഴ്സിംഗ്25, എംഎസ്സി അനുബന്ധ മെഡിക്കൽ കോഴ്സുകൾ23, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്30, പിഎച്ച്ഡി 21 സീറ്റുകളാണുള്ളത്.
ബിഎസ്സി നഴ്സിംഗ്, ബിഎഎസ്എൽപി കോഴ്സുകളുടെ കാല ദൈർഘ്യം ഒരു വർഷത്തെ ഇന്റേണ്‍ഷിപ് ഉൾപ്പെടെ നാലു വർഷവും മറ്റു ബിഎസ്സി കോഴ്സുകളുടേതു മൂന്നു വർഷവുമാണ്. ബിഎസ്സി കോഴ്സുകൾക്കു താത്പര്യമുള്ളവർക്ക് സ്റ്റൈപൻഡോടു കൂടി ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്.
യോഗ്യത
ബിരുദ കോഴ്സുകൾക്ക് 2018 ഡിസംബർ 31ന് 17 വയസ് തികയണം. ഫിസിക്സ്, കെമിസ്ട്രി,ബയോളജി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.
എംഎസ്സി നഴ്സിംഗ് കോഴ്സിന് ബിഎസ്സി നഴ്സിംഗ് പാസായവർക്ക് അപേക്ഷിക്കാം. എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി: കെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ് പഠിച്ച് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
എംഎസ്സിഎംഎൽടി മൈക്രോബയോളജി: ബയോടെക്നോളജി, മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സ് പഠിച്ച് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എംഎൽടി പത്തോളജി: മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബയോടെക്നോളജി ബിരുദം. എംഎസ്സി മെഡിക്കൽ ഫിസിയോളജി: മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബയോടെക്നോളജി, ഫിസിയോളജി ബിരുംദം. എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (മെഡിക്കൽ ബയോമെട്രിക്): സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് പഠിച്ച് ബിരുദം.മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഎസ്സി നഴ്സിംഗ്, ബിവിഎസ്സി, പാരാ മെഡിക്കൽ കോഴ്സുകളിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ കാലാവധി രണ്ടു വർഷമാണ്.നഴ്സിംഗിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിന് ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 2018 മേയ് 25ന് 40 വയസ് കവിയരുത്. ഒരു വർഷമാണു കോഴ്സിന്റെ കാലാവധി. പ്രതിമാസം 10000 രൂപ സ്റ്റൈപൻഡ് ലഭിക്കും. കൂടാതെ താമസം സൗജന്യമാണ്.
പ്രവേശന പരീക്ഷ
ഓണ്‍ലൈനായി ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. ഫിസിക്സ്20, കെമിസ്ട്രി20, ബയോളജി40, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ10, ലോജിക്കൽ ആൻഡ് ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്10 മാർക്ക്. മാതൃകാ പരീക്ഷയ്ക്കുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്. തിരുവനന്തപുരം, ചെന്നൈ, കോൽക്കത്ത, മുംബൈ, ന്യൂഡൽഹി, പോണ്ടിച്ചേരി, വിജയവാഡ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്: www.jipmer.edu.in. ഹെൽപ് ലൈൻ: 18002669780.