University News
റോ​ഡ് സു​ര​ക്ഷാ​വാ​രം: നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ 478 പേ​ർ ചി​കി​ത്സ നേ​ടി. ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് നി​ർ​ദ്ദേ​ശി​ച്ച ക​ണ്ണ​ട​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മേ​യ് 16ന് ​വി​ത​ര​ണം ചെ​യ്യും. കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും. നി​ര​ന്ത​ര​മാ​യി കം​പ്യൂ​ട്ട​ർ, ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും യാ​ത്ര​ക​ളി​ൽ പോ​ലും ക​ണ്ണു​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ്ര​മം ന​ൽ​കാ​ത്ത​തും നേ​ത്ര​രോ​ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. ഡോ​ക്യൂ​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, റോ​ഡ് ദു​ര​ന്ത​ങ്ങ​ൾ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​വി​വ​ര​ണ​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷാ പ്ര​തി​ജ്ഞ തു​ട​ങ്ങി​യ​വ 27, 28, 30 തി​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
More News