University News
മാ​ങ്ങാ​ട്ട്പ​റ​ന്പ്, പാ​ല​യാ​ട്, പ​യ്യ​ന്നൂ​ർ കാ​ന്പ​സു​ക​ളി​ലെ കോഴ്സുകളിലേക്ക് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ട്പ​റ​ന്പ്, പാ​ല​യാ​ട്, പ​യ്യ​ന്നൂ​ർ കാ​ന്പ​സു​ക​ളി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന പി​ജി, ബി​എ എ​ൽ​എ​ൽ​ബി, ബി​പി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​ എൽ​എ​ൽ​ബി കോ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പാ​ല​യാ​ട് കാ​ന്പ​സി​ലും ബി​ഡി​എ​സ്, എം​പി​എ​ഡ് എ​ന്നീ കോ​ഴ്സുക​ൾ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലും എം​എ മ്യൂ​സി​ക് കോ​ഴ്സ് പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലു​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​പേ​ക്ഷാഫോ​റം, പ്രോ​സ്പ​ക്‌ട​സ് തു​ട​ങ്ങി​യ​വ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേക്ഷ​ക​ൾ പൂ​രി​പ്പി​ച്ച്, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച് ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾക്ക് ​സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചാ​ണ്. യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. വി​ശ​ദാം​ശ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാ​ത്ത​മാ​റ്റി​ക്സ് ബി​രു​ദ​മു​ള്ള​വ​ർ​ക്കും ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. മേ​യ് അ​ഞ്ചി​ന​കം www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് മേ​യ് 10ന​കം ഹെ​ഡ് ഓ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, മാ​ങ്ങാ​ട്ടു​പ​റ​ന്പ് എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.


പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 30 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/ബി​ബി​എ/ബി​ബി​എ​ആ​ർ​ടി​എം/ബി​ബി​എ ടി​ടി​എം/ബി​ബി​എ​എ​വി​എ​ച്ച് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും നോ​മി​ന​ൽ റോ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ ബി​ബി​ആ​ർ​ടി​എം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ മേ​യ്2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 30, മേ​യ് 2 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ബ​യോ​ഇ​ൻ​ഫൊ​ർ​മാ​റ്റി​ക്സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 30 ന് ​തി​മി​രി ഔ​വ​ർ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ജി​യോ​ള​ജി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മേ​യ് ര​ണ്ടു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മായി ​ബ​ന്ധ​പ്പെ​ടണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ജി​യോ​ഗ്ര​ഫി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, മേ​യ് 2018)യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മേ​യ് ര​ണ്ടുമു​ത​ൽ പെ​ർ​ള ന​ള​ന്ദ കോ​ള​ജി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വുമാ​യി ബ​ന്ധ​പ്പെ​ടണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, മേ​യ് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 30 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെടണം.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​നി​ജി​നി​യ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മേ​യ് 11ന് ​രാ​വി​ലെ 11 ന് ​താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താ​ത്​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യിക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം അ​ന്നേ ദി​വ​സം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.