University News
ഓഫ് കാന്പസ് പരീക്ഷാകേന്ദ്രങ്ങൾ
സർവകലാശാല ഓഫ് കാന്പസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടിന്‍റെ പക്കൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. പരീക്ഷാഹാളിൽ ഹാൾ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതാണ്. പരീക്ഷാ കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്. 0481 2733624.

പ്രാക്്ടിക്കൽ

ആറാം സെമസ്റ്റർ ഡിഡിഎംസിഎ (2015 ബാച്ച് റഗുലർ, 2014 ബാച്ച് സപ്ലിമെന്‍ററി) മേയ് 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ 17 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവാവോസി

നാലാം സെമസ്റ്റർ എംടെക് (ഇൻവയോണ്‍മെന്‍റൽ എൻജിനീയറിംഗ് 2018) മാസ്റ്റേഴ്സ് തിസിസ് ആൻഡ് മാസ്റ്റേഴ്സ് കോംപ്രിഹെൻസീവ് വൈവ നാളെ കറുകുറ്റി എസ്സിഎംഎസ് സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും.

പരീക്ഷാഫലം

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2017 ഡിസംബർ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ എജ്യൂക്കേഷൻ (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്‍റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്‍റർസ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ 2017 ഡിസംബർ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റഗുലർ ആൻഡ് ഇംപ്രൂവ്മെന്‍റ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2017 ജൂണ്‍ മാസത്തിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (റഗുലർ, ഇംപ്രൂവ്മെന്‍റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

2017 ജൂലൈ മാസത്തിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിവോക്, 2017 ഓഗസ്റ്റ് മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബിവോക് (എറണാകുളം സെന്‍റ് ആൽബർട്ട്സ് കോളജിൽ നടത്തിയ റിന്യൂവബിൾ എനർജി ഒഴികെ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

2017 ജൂണ്‍ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്‍റ് (റഗുലർ,സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒന്പതു വരെ അപേക്ഷിക്കാം.