ആറാം സെമസ്റ്റർ യുജി പ്രോജക്ട് ഇവാല്വേഷൻ, വൈവാ വോസി
കാലിക്കട്ട് സർവകലാശാല ആറാം സെമസ്റ്റർ ബികോം / ബിബിഎ/ ബിടിഎച്ച്എം/ ബിഎച്ച്എ/ ബികോം ഓണേഴ്സ്/ ബികോം വൊക്കേഷണൽ പ്രോജക്ട് ഇവാല്വേഷൻ, വൈവാ വോസി എന്നിവ 14 മുതൽ 18 വരെ അതത് കോളജുകളിൽ നടക്കും. ഹാൾടിക്കറ്റുമായി ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിരുദത്തിന് രജിസ്റ്റർ ചെയ്തവർ എസ്ഡിഇ മോഡിലേക്ക് മാറണം
201718 അധ്യയന വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് (ബിഎ ഉറുദു, ബിഎ മൾട്ടീമീഡിയ ഒഴികെ) പ്രവേശനം നേടിയവർ രണ്ടാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുന്പായി നിർബന്ധമായും വിദൂരവിദ്യാഭ്യാസ മോഡിലേക്ക് മാറേണ്ടതാണ്. 500 രൂപ പിഴയോടെ ഏഴ് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് മേയ് പത്ത് വരെ എസ്ഡിഇയിൽ സ്വീകരിക്കും. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോണ് : 0494 2400288, 2407356.
എസ്ഡിഇബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം ബിഎംഎംസി അഞ്ച്, ആറ് സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018, ആറാം സെമസ്റ്റർ (സിസിഎസ്എസ്) ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷ 21ന് ആരംഭിക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് (2004 സ്കീം2004 മുതൽ 2008 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 14ന് ആരംഭിക്കും.
ഏഴാം സെമസ്റ്റർ ബിടെക് (2004 സ്കീം) സപ്ലിമെന്ററി പരീക്ഷ 21ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ/ ബിഎസ് സി/ ബിഎംഎംസി (സിസിഎസ്എസ്) നവംബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം 19നകം ലഭിക്കണം.
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ളീഷ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ ബി.വോക് നവംബർ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.