പ്രവേശന പരീക്ഷ പത്ത് മുതല്‍
പഠനവകുപ്പുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിലേക്കും പ്രവേശന പരീക്ഷകള്‍ പത്ത് മുതല്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
പുതുക്കിയ സമയക്രമം www. cuonline.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ തിയതിക്ക് മൂന്നു ദിവസം മുമ്പ് മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് 30 മിനുട്ട് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. ഒഎംആര്‍ ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുന്നതിന് കറുപ്പ്/നീല ബോള്‍പേന ഉപയോഗിക്കണം. ഫോണ്‍: 0494 2407016, 2407017.
സെനറ്റ് തെരഞ്ഞെടുപ്പ്
സെനറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏപ്രില്‍ 20ന് ഇറക്കിയ വിജ്ഞാപന പ്രകാരം സര്‍വകലാശാലയ്ക്ക് കീഴിലെ പ്രിന്‍സിപ്പല്‍മാരുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവച്ചു. അണ് എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് മാറ്റിയത്.
എട്ടാം സെമസ്റ്റര്‍ ബിടെക് പരീക്ഷ ഏഴിന് ആരംഭിക്കും
എട്ടാം സെമസ്റ്റര്‍ ബിടെക്/പാര്‍ട്ട്ടൈം ബിടെക് (2014, 2009 സ്കീം2009 മുതല്‍ 2013 വരെ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ഏഴിന് ആരംഭിക്കും. തൃശൂര്‍ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലെ മഞ്ഞപ്പിത്തം ബാധിച്ച വിദ്യാർഥികള്‍ക്ക് (പ്രിന്‍സിപ്പല്‍ അയച്ച ലിസ്റ്റ് പ്രകാരമുള്ളവര്‍ക്ക്) പ്രത്യേകം പരീക്ഷ പിന്നീട് നടത്തും. തിയതി പിന്നീട് അറിയിക്കും.
ബിഎ ഫിലോസഫി/സംസ്കൃതം കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ബിഎ ഫിലോസഫി/ ബിഎ സംസ്കൃതം (കോര്‍ കോഴ്സ്) രണ്ടാം സെമസ്റ്റര്‍ (2017 പ്രവേശനം) കോണ്ടാക്ട് ക്ലാസ് 17, 18 തിയതികളില്‍ എസ്ഡിഇ ഹാളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (2015 പ്രവേശനം) പരീക്ഷയ്ക്ക് 11 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംഎസ് സി മെഡിക്കല്‍ മൈക്രോബയോളജി പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എംഎസ്ഡബ്ല്യൂ (നോണ്‍ സിയുസിഎസ്എസ്, 2004 സ്കീം2004 മുതല്‍ 2008 വരെ പ്രവേശനം, 2009 സ്കീം2009 പ്രവേശനം) വിദ്യാർഥികള്‍ക്ക് സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഏഴ് മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീ പേപ്പറൊന്നിന് 2500 രൂപ. പരീക്ഷാ കേന്ദ്രം കാലിക്കട്ട് സര്‍വകലാശാലാ കാമ്പസ്. ചലാന്‍ സഹിതം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, സ്പെഷല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ 16നകം അപേക്ഷ ലഭിക്കണം.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് ജിയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
2017 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ഫോക്ലോര് പരീക്ഷാഫലം വെബ്സൈറ്റില്‍.
റിഫ്രഷ്മെന്റ് സെന്റര്‍
സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റര്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. 55 രൂപ ചലാന്‍ ഹാജരാക്കിയാല്‍ ഭരണവിഭാഗത്തിലെ പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഓഫീസില്‍ നിന്ന് ഫോം ലഭിക്കും. 17ന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍.