University News
എംഎ, എംഎസ് സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ
ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2017 അഡ്മിഷൻ) വിദ്യാർഥികൾ, രജിസ്ട്രേഷൻ സമയത്ത് പരീക്ഷാഫീസ് മുൻകൂറായി അടച്ചിട്ടുള്ളതിനാൽ ഏപ്രിൽ 25ന് പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനപ്രകാരമുള്ള ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ഡിഡി എംസിഎ (2014 അഡ്മിഷൻ റഗുലർ) ബിരുദ പരീക്ഷകൾ 24ന് ആരംഭിക്കും. അപേക്ഷകൾ 10 വരെയും, 50 രൂപ പിഴയോടെ 11 വരെയും, 500 രൂപ സൂപ്പർഫൈനോടെ 14 വരെയും സ്വീകരിക്കും.

പരീക്ഷാഫലം

2017 ജൂണ്‍ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് ഡയറ്റിറ്റിക്സ് ആൻഡ്് ഫുഡ് സർവീസ് മാനേജ്മെന്‍റ് (പിജി സിഎസ്എസ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

2017 ജൂണ്‍ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് ചൈൽഡ് ഡെവലപ്മെന്‍റ് ആൻഡ്് ബിഹേവിയറൽ സയൻസ്, കമ്മ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ് (പിജിസിഎസ്എസ് റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

2017 ജൂണ്‍ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റഗുലർ ആൻഡ് സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.