മേയ് എട്ടിന് നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിഎഡ് ഓണ്‍ലൈൻ പരീക്ഷ (ജനറൽ പേപ്പർ) മേയ് 11ലേക്ക് മാറ്റി വച്ചു. 10ലെ പരീക്ഷയ്ക്ക് മാറ്റമില്ല.
എംഫിൽ പ്രവേശനം
സർവകലാശാലയിലെയും യൂണിവേഴ്സിറ്റി കോളജിലെയും വിവിധ പഠന വകുപ്പുകളിലേക്കും കാര്യവട്ടം ലക്ഷ്മീ ബായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുള്ള എംഫിൽ പ്രോഗാമുകളുടെ അഡ്മിഷനു വേണ്ടിയുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാല് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
എംസിഎ ടൈംടേബിൾ
എംസിഎ അഞ്ചാം സെമസ്റ്റർ (2015 സ്കീം) റഗുലർ, ഒന്നാം സെമസ്റ്റർ (2011 സ്കീം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ (2011 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.