എസ്. ആരണ്യ (ഫിസിക്സ്), രാമകൃഷ്ണ സുകമാൻഞ്ചി (കെമിസ്ട്രി), ഡി.അഖിലാണ്ഡേശ്വരി, രമ്യ.ആർ.പ്രഭു (ബയോടെക്നോളജി), എൽ. ഗായത്രി ദേവി (സംസ്കൃതം), രഞ്ചു രവി, പി.എസ് .സ്മിത(മലയാളം), യു.എസ് .സിന്ധു(എഡ്യൂക്കേഷൻ) എന്നിവർക്ക് പിഎച്ച്ഡി നൽകി.
ബിബിഎ പ്രോജക്ട് മൂല്യനിർണയം, വൈവ
ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിബിഎ ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവ വോസിയും 17, 18 തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ബിആർക്ക് ടൈംടേബിൾ
മേയിൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിആർക്ക് (റഗുലർ & സപ്ലിമെന്ററി2013 സ്കീം) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎ മ്യൂസിക് ടൈംടേബിൾ
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 14 മുതൽ 18 വരെ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ബികോം ഫലം
2017 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം 2016 അഡ്മിഷൻ (റഗുലർ), 2015 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2014 & 2013 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 29. ഇതിന് വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം.
റിസർച്ച് അദാലത്ത്
ഗവേഷക വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 14ന് അദാലത്ത് സംഘടിപ്പിക്കും. അദാലത്തിൽ പങ്കെടുക്കുന്നതിനുള്ള മെമ്മോ ഓണ്‍ലൈൻ വഴി പരാതി രജിസ്റ്റർ ചെയ്തവർക്ക് അയച്ചിട്ടുണ്ട്. അദാലത്തിൽ പങ്കെടുക്കുന്നതിന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ പരാതി സംബന്ധിച്ച രേഖകൾ സഹിതം അന്നേ ദിവസം രാവിലെ 9.30ന് സെനറ്റ് ചേംബറിൽ എത്തിച്ചേരണം.
ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി ടൈംടേബിൾ
ജൂണ്‍ നാലിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകളുടെ പുനക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
14ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി പരീക്ഷകൾ 30 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു.
പി.ജി ഡിപ്ലോമ ഇൻ യോഗാതെറാപ്പി (മോർണിംഗ് ബാച്ച്) പ്രവേശനം
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗാതെറാപ്പി (മോർണിംഗ് ബാച്ച്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാനയോഗ്യത. കോഴ്സ് കാലാവധി ഒരു വർഷം. ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ ഒൻപത് വരെ. കോഴ്സ് ഫീസ്: 19,500/. അപേക്ഷാഫീസ്: 100 രൂപ. അവസാന തീയതി 16. വിശദവിവരങ്ങൾക്ക്: 04712302523.
സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ: ഈവനിംഗ് ബാച്ച് പ്രവേശനം
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ ഈവനിംഗ് കോഴ്സിന് 15 വരെ അപേക്ഷിയ്ക്കാം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി ജയിച്ചിരിക്കണം. ഫീസ്: 6000/ രൂപ. അപേക്ഷാഫീസ്: 100 രൂപ. ക്ലാസുകൾ: തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം അഞ്ച് മുതൽ ഏഴുവരെ. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ ഇഅഇഋഋ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04712302523.
അപേക്ഷ ക്ഷണിച്ചു
ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രോജ്വേറ്റ് ഡിപ്ലോമ ഇൻ നോളജ് മാനേജ്മെന്റ് (പിജിഡികെഎം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .