പിജി കോഴ്സ് ഓൺലൈൻ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ പിജി കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് (എംഎ സോഷ്യോളജി, എൽഎൽഎം ഒഴികെ)അവസാനിച്ചു. എംഎ സോഷ്യോളജി, എൽഎൽഎം കോഴ്സുകള്‍ക്ക് 19 വരെ ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാം. ഓരോ കോഴ്സിനും അപേക്ഷിച്ച കുട്ടികളുടെ പട്ടിക അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ പട്ടിക പരിശോധിച്ച് പേരും മറ്റു വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0497 2715261, 0497 2715284 നമ്പറിൽ ബന്ധപ്പെടാം.എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
18 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് എന്‍ട്രന്‍സ്. ഓരോ വിഷയത്തിന്റെയും എന്‍ട്രന്‍സ് പരീക്ഷാതീയതിയും സമയവും www.cap.kannuruniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. 16 മുതൽ ഹാള്‍ ടിക്കറ്റ് ലഭ്യമാകും.വിദ്യാർഥികൾ candidate login ൽ login ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റിൽ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യണം.
പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുന്‍പ് തന്നെ വിദ്യാർഥികൾ പരീക്ഷാഹാളിൽ ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഹാജരാകുന്നവർ ഹാള്‍ടിക്കറ്റിനോടൊപ്പം രജിസ്ട്രേഷന് ഫീസ് അടച്ചതിന്റെ രസീതിന്റെ പകർപ്പ് നിർബന്ധമായും കൊണ്ടുവരണം.
രണ്ടാം സെമസ്റ്റർ എംസിജെ പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംസിജെ (റഗുലർ) ജൂണ്‍ 2017 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 24 വരെ സർവകലാശാലയിൽ സ്വീകരിക്കും. 21ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംസിജെ (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷകൾ 18 വരെ സമർപ്പിക്കാം.
ഹാൾ ടിക്കറ്റുകൾ
16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജി പരീക്ഷകളുടെ (2014 അഡ്മിഷൻ മുതൽ) ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാതീയതി പിന്നീട് അറിയിക്കും.
എംഎസ്ഡബ്ല്യു പരീക്ഷാ ഹാൾടിക്കറ്റ്
16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), മാർച്ച് 2018 പരീക്ഷയുടെ അങ്ങാടിക്കടവ്, ഡോണ്‍ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് (കോർറഗുലർ/സപ്ലിമെന്ററി മേയ് 2018) ഡിഗ്രിയുടെ പ്രോജക്ട് മൂല്യനിർണയം, വാചാ പരീക്ഷകൾ മേയ് 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
അഞ്ചാം സെമസ്റ്റർ എംസിഎ മിനി ഡിഗ്രി പ്രോജക്ട് ഇവാല്വേഷൻ, വാചാ പരീക്ഷ
കണ്ണൂർ സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ എംസിഎ ഡിഗ്രി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ജനുവരി 2018) യുടെ മിനി പ്രോജക്ട് ഇവാല്വേഷൻ, വാചാ പരീക്ഷ 16 മുതൽ അതത് കേന്ദ്രങ്ങളിൽ നടക്കും. മേൽപ്പറഞ്ഞ ഡിഗ്രി പരീക്ഷയ്ക്ക് കാസർഗോഡ് എൽബിഎസ് കോളജിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പരീക്ഷ അന്നേദിവസം യൂണിവേഴ്സിറ്റിയുടെ നീലേശ്വരം കാന്പസിലുള്ള ഇൻഫർമേഷൻ ടെക്നോളജി എഡ്യുക്കേഷൻ സെന്ററിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദം ഏകജാലകപ്രവേശനം: നോഡൽ ഓഫീസർമാർ രജിസ്റ്റർ ചെയ്യണം
അടുത്ത അധ്യയനവർഷത്തിൽ ഏകജാലക സംവിധാനം വഴി ബിരുദപ്രവേശനം നടത്തുന്ന കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റഡ് ചെയ്തിട്ടുള്ള എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും നോഡൽ ഓഫീസർമാർ WWW.cap.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഈമാസം 14നുള്ളിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ എല്ലാ അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ഡിഗ്രി ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച ഹെൽപ് ഡെസ്ക് ആരംഭിക്കേണ്ടതാണ്.