University News
ബിപിഎഡ്/എംപിഎഡ് പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റർ ബിപിഎഡ്/ എംപിഎഡ് (2017അഡ്മിഷൻ) മൂന്നും നാലും സെമസ്റ്റർ ബിപിഎഡ് (2016 അഡ്മിഷൻ) പ്രായോഗിക പരീക്ഷകൾ 17 മുതൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

ബിഎ ഇക്കണോമിക്സ്/ഡെവ. ഇക്കണോമിക്സ് പ്രേജക്ട് മൂല്യനിർണയം

ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്/ ഡെവലപ്മെന്‍റ് ഇക്കണോമിക്സ് പ്രോജക്ട് മൂല്യനിർണയം 17ന് വിവിധ കോളജുകളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

ഹാൾടിക്കറ്റ്

16ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യു (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) മാർച്ച് 2018 പരീക്ഷയുടെ, പിലാത്തറ സെന്‍റ്. ജോസഫ്സ് കോളജിലെ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

വിവിധ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംഎ മലയാളം, എംഎ ഹിന്ദി, എംഎസ് സി കെമിസ്ട്രി, (മെറ്റിരിയൽ സയൻസ്) (സിസിഎസ്എസ് റഗുലർ), മേയ് 2017 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 24 ആണ്.