പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ
വിവിധ ഡിപ്പാർട്ടുമെന്റുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ 20 മുതൽ 25 വരെ തിരുവനന്തപുരം, എർണാകുളം കേന്ദ്രങ്ങളിൽ നടത്തും. ഹാൾടിക്കറ്റും ടൈംടേബിളും വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ പരീക്ഷയുടെ മൂല്യനിർണയകേന്ദ്രങ്ങൾ
2018 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം 17 മുതൽ താഴെപ്പറയുന്ന മൂല്യനിർണയ കേന്ദ്രങ്ങളിൽ ആരംഭിക്കും.
1. ബിഎ (ഇംഗ്ലീഷ് ഒഴികെയുള്ള) വിഷയങ്ങൾ തിരുവനന്തപുരം ഗവ.വിമെൻസ് കോളജ്, 2. ബികോംസിബിസിഎസ്എസ് തിരുവനന്തപുരം ഗവ.ആർട്സ് കോളജ്, 3. ബിഎസ്സിസിബിസിഎസ്എസ് തിരുവനന്തപുരം ഗവ.വിമെൻസ് കോളജ്, 4. കരിയർ റിലേറ്റഡ് വിഷയങ്ങൾ തിരുവനന്തപുരം ഗവ.സംസ്കൃത കോളജ്, 5. ഇംഗ്ലീഷ് ഭാഷാ വിഷയങ്ങൾ മാത്രം തിരുവനന്തപുരം എംജി കോളജ്, 6. ബിഎ (ഇംഗ്ലീഷ് ഒഴികെയുള്ള) വിഷയങ്ങൾ കൊല്ലം ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, 7. ബികോം/ഇംഗ്ലീഷ് ഭാഷാ വിഷയങ്ങൾ കൊല്ലം ശ്രീ നാരായണ വനിതാ കോളജ്, 8. ബിഎസ്സിസിബിസിഎസ്എസ് കൊല്ലം ശ്രീനാരായണ കോളജ്, 9. കരിയർ റിലേറ്റഡ് വിഷയങ്ങൾ കൊല്ലം ശ്രീനാരായണ കോളജ്, 10. ആലപ്പുഴ എസ്.ഡി.കോളജ്, 11. പന്തളം എൻഎൻഎസ് കോളജ്
എല്ലാ അധ്യാപകരും ബന്ധപ്പെട്ട മൂല്യനിർണയകേന്ദ്രങ്ങളിൽ പങ്കെടുക്കുന്നു എന്നുള്ളത് അതത് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. മൂല്യനിർണയ കേന്ദ്രങ്ങളിൽ ഹാജരാകാത്ത അധ്യാപകർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ
28ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയ്ക്ക് പിഴകൂടാതെ 19, 50 രൂപ പിഴയോടെ 21, 125 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ പേറ്റന്റ് ലോ പരീക്ഷ
28ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ പേറ്റന്റ് ലോ പരീക്ഷയ്ക്ക് പിഴകൂടാതെ 19, 50 രൂപ പിഴയോടെ 21, 125 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് അപേക്ഷിക്കാം.
എംഎസ്സി പ്രാക്ടിക്കൽ
മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബയോഇൻഫർമാറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 17ന് നടത്തും. വിശദവിവരം കോളജിലും സർവകലാശാല വെബ്സൈറ്റിലും ലഭിക്കും.
ബിടെക് ടൈംടേബിൾ
മേയിൽ നടക്കുന്ന 2013 സ്കീം റഗുലർ ബിടെക് എട്ടാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം എട്ടും, ആറും, നാലും സെമസ്റ്ററുകളുടെ പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബികോം പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വാചാപരീക്ഷകൾ
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വാചാപരീക്ഷകൾ16 മുതൽ 18 വരെ വർക്കല എസ്.എൻ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎഎസ്എൽപി പരീക്ഷ
ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎഎസ്എൽപി (പഴയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ 19, 50 രൂപ പിഴയോടെ 22, 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
ജൂണ്‍ 13ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഎസ്എൽപി (പഴയ സ്കീം), നാലാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴയില്ലാതെ 24, 50 രൂപ പിഴയോടെ 26, 125 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് അപേക്ഷിക്കാം.
എംവിഎ പരീക്ഷ
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് (എംവിഎ) പരീക്ഷയ്ക്ക് പിഴകൂടാതെ 21, 50 രൂപ പിഴയോടെ23, 125 രൂപ പിഴയോടെ 25 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ തുടർവിദ്യാഭ്യാസ വകുപ്പ് യൂണിറ്റിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിന് (ഠമഹഹ്യ) അപേക്ഷ ക്ഷണിച്ചു. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവർ ആറ്റിങ്ങൽ ഗവ.കോളജ് ഓഫീസുമായി ബന്ധപ്പെടണം. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു ജയിച്ചിരിക്കണം, ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20. അപേക്ഷകൾ ആറ്റിങ്ങൽ ഗവ.കോളജിലെ CACEE യൂണിറ്റിന്റെ ഓഫീസിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ ലഭിക്കും. അപേക്ഷാഫീസ്: 110 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 8129418236, 9495476495.