കായികാഭിരുചിയുള്ള പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നാല് വർഷത്തെ പ്രഫഷണൽ ബിരുദ കോഴ്സായ ബിപിഎഡ് ഇന്റഗ്രേറ്റഡ്, സർവകലാശാല സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച ബിരുദ ധാരികൾക്ക് രണ്ടുവർഷത്തെ ടീച്ചർ ട്രെയിനിംഗ് കോഴ്സായ ബിപിഎഡ് എന്നിവയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ വെബ്സൈറ്റിലൂടെ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അഭിമുഖം 18ന് സൈക്കോളജി പഠനവകുപ്പിലെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലെ (സിഡിഎംആർപി) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 18ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. അഭിമുഖ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ബിപിഎഡ് ഇന്റഗ്രേറ്റഡ് പരീക്ഷ മാറ്റി 28ന് നടത്താനിരുന്ന നാലാം വർഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് പാർട്ട് ഡി സ്പോർട്സ് സ്പെഷലൈസേഷൻ പേപ്പർ എ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. തിയതി പിന്നീട് അറിയിക്കും.
ഹാൾടിക്കറ്റ് 21ന് ആരംഭിക്കുന്ന അദിബെ ഫാസിൽ ഫൈനൽ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റ് 18 മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യും. മലപ്പുറം ഗവണ്മെന്റ് കോളജ് കേന്ദ്രമായി അപേക്ഷ നൽകിയവർ മലപ്പുറം ഫലാഹിയ അറബിക് കോളജിൽ നിന്ന് ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതണം. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
പരീക്ഷാ അപേക്ഷ രണ്ടാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ബയോകെമിസ്ട്രി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബിവോക് മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം.
പരീക്ഷ അഞ്ചാം സെമസ്റ്റർ ബിടിഎഫ്പി സിയുസിബിസിഎസ്എസ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ ഒന്നിനാരംഭിക്കും.
വിദൂരപഠനം അവസാനവർഷ / മൂന്ന്, നാല് സെമസ്റ്റർ എംഎ, എംഎസ് സി സ്പെഷൽ സപ്ലിമെന്ററി പരീക്ഷകൾ സർവകലാശാലാ കാന്പസിൽ 21 നാരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരപഠനം എംകോം മൂന്ന്, നാല് സെമസ്റ്റർ (2004 മുതൽ 2012 വരെ പ്രവേശനം)സ്പെഷൽ സപ്ലിമെന്ററി പരീക്ഷ സർവകലാശാലാ കാന്പസിൽ 30നാരംഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് 29 വരെ പരീക്ഷാഭവനിലെ സ്പെഷൽ സപ്ലിമെന്ററി വിഭാഗത്തിൽ വിതരണം ചെയ്യും.
ലക്ഷദ്വീപിൽ പ്രിൻസിപ്പൽ നിയമനം സർവകലാശാലയുടെ ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്ക് പ്രിൻസിപ്പൽ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 65 വയസ്. 2018 ജൂണ്‍ ഒന്ന് വച്ച് പ്രായം കണക്കാക്കും. അവസാന തിയതി. 26. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26വരെ അപേക്ഷിക്കാം.
പ്രോജക്ട് സമർപ്പണം 2016 എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള തിയതി പിഴകൂടാതെ 25 വരെയും 500 രൂപ പിഴയോടെ 31 വരെയും നീട്ടി. ദേവഗിരി സെന്റ് ജോസഫ്സ് കോളജ് കേന്ദ്രമായ വിദ്യാർഥികളുടെ പ്രോജക്ടുകൾ മടപ്പള്ളി ഗവ. കോളജിലേയോ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെയോ കോഓർഡിനേറ്റർക്ക് സമർപ്പിക്കണം.
യുജിസിനെറ്റ് സൗജന്യ പരീക്ഷാ പരിശീലനം മാനവിക വിഷയങ്ങളിൽ യുജിസിനെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ജനറർ പേപ്പറിന് (പേപ്പർ ഒന്ന്) കാലിക്കട്ട് സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് പങ്കെടുക്കാൻ പേര്, വിലാസം, യോഗ്യത, ഫോണ്‍, ഇമെയിൽ, യുജിസിനെറ്റ് അപ്ലിക്കേഷൻ നന്പർ, ജനന തിയതി എന്നിവ ഉൾപ്പെടെ ഡെപ്യൂട്ടി ചീഫ്, യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിലോ
[email protected] എന്ന ഇമെയിലിലോ 22ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കണം. ഫോണ്‍ 0494 2405540. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. നേരത്തെ പരിശീലനത്തിൽ പങ്കെടുത്തവർക്ക് വീണ്ടും പ്രവേശനം നൽകുന്നതല്ല.
പ്രതിഭകളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ: വൈസ്ചാൻസലർ കോഴിക്കോട്: പ്രതിഭകളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സ്കൂൾ വിദ്യാർഥികൾക്കായി ബഹുമുഖ പരിശീലന പരിപാടികൾ നടപ്പാക്കുമെന്ന് കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. സർവകലാശാല നടത്തിയ ഒന്നരമാസത്തെ അവധിക്കാല കോച്ചിംഗ് ക്യാന്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലയിൽ ബാഡ്മിന്റണ്‍ അക്കാഡമി സ്ഥാപിക്കുമെന്ന് കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സാക്കീർ ഹുസൈൻ പറഞ്ഞു. ക്യാന്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും ജേഴ്സിയും വൈസ് ചാൻസലർ വിതരണം ചെയ്തു. രക്ഷിതാക്കളുടെ യോഗാ പ്രദർശനവും നടന്നു. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കറ്റ് അംഗം കെ.കെ. ഹനീഫ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.പി. മനോജ്, അസിസ്റ്റന്റ് രജിസ്ട്രാർ അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. അത്ലറ്റിക്സ്, ഫുട്ബോൾ, ബാഡ്മിന്റണ്‍, ചെസ്, ഹാന്‍ഡ്ബോൾ, ഖോഖോ, ക്രിക്കറ്റ്, ജൂഡോ, സോഫ്റ്റ്ബോൾ, തായ്ക്വോണ്ടോ, ബോക്സിംഗ്, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. നാനൂറ് വിദ്യാർഥികൾ പങ്കെടുത്തു.