എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംപിഎ/എംഎ(എച്ച്ആർഎം) പരീക്ഷ
21ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ/എംപിഎ/എംഎ (എച്ച്ആർഎം) ഡിഗ്രി പരീക്ഷകളുടെ (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎ നാലാം സെമസ്റ്റർ സൂക്ഷ്മ പരിശോധന
2017 ജൂലൈയിൽ നടത്തിയ ബിഎ (സിബിസിഎസ്എസ്) നാലാം സെമസ്റ്റർ റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെയും 2017 ഒക്ടോബറിൽ നടത്തിയ ബിഎ (സിബിസിഎസ്എസ്) നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടേയും (2010 സ്കീം)സൂക്ഷ്മ പരിശോധനയ്ക്കു വേണ്ടി ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി സെക്ഷനിൽ (റീവാല്യുവേഷൻ) 17 മുതൽ 31 വരെയുളള പ്രവർത്തി ദിനങ്ങളിൽ ഹാജരാകണം.
പിഎച്ച്ഡി നൽകി
എൽ.അനുപമ (ഇംഗ്ലീഷ്), എസ്.സുരേഷ് കുമാർ (കൊമേഴ്സ്), വി.വിജി (എഡ്യൂക്കേഷൻ), രശ്മി.കെ.ശശി (ഇക്കണോമിക്സ്), എസ്.സുചിത്ര ദേവി (ഇക്കണോമിക്സ്), ബി.വി.നന്ദകുമാർ (ഹിസ്റ്ററി), അന്നു രാജു (കെമിസ്ട്രി), എസ്.എൽ. സിജ, ആർ.എസ്.രേഷ്മ, എസ്. ദീപ്തി, കെ.എച്ച് . ശ്രീലത(ബയോടെക്നോളജി), ആർ.പ്രദീപ് കുമാർ (നാനോസയൻസ് ആന്റ് നാനോടെക്നോളജി), ആകാശ് രാജൻ (മെക്കാനിക്കൽ എൻജിനിയറിംഗ്) എന്നിവർക്ക് പിഎച്ച്ഡി നൽകി.
കമ്യൂണിക്കേറ്റീവ് അറബിക് ജൂലൈ ബാച്ച്
അറബിക് പഠന വകുപ്പ് ജൂലൈ ഒന്നിന് ആരംഭിക്കുന്ന കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസായ 6000/ രൂപ കെയുഎഫിൽ അടച്ച് രസീത് ഉൾപ്പെടെ അപേക്ഷയോടൊപ്പം കാര്യവട്ടം അറബിക് പഠനവകുപ്പിൽ സമർപ്പിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും യൂണിവേഴ്സിറ്റിയുടെ അറബിക് പഠനവകുപ്പിന്റെ ലിങ്കിൽ ലഭ്യമാണ്. സീറ്റുകൾ. 15, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച്. വിശദവിവരങ്ങൾക്ക്: 9446827141.
ബിപിഎ പരീക്ഷ
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യ നിർണയം, വൈവ വോസി പരീക്ഷകൾ 24ന് ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
ബിഎ പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ ബിഎ ഇംഗ്ലീഷ് & കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് നാലാം സെമസ്റ്റർ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ, രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് (2013 അഡ്മിഷനു മുന്‍പ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.