University News
എം​ജി ബി​രു​ദ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ ഫ​ലം റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. 8774 പേ​ർ ബി​എ​യും 11438 പേ​ർ ബി​എ​സ് സി​യും 18390 പേ​ർ ബി​കോ​മും 6055 പേ​ർ വി​വി​ധ ന്യൂ​ജ​ന​റ​നേ​ഷ​ൻ കോ​ഴ്സു​ക​ളും പ​രീ​ക്ഷ​യെ​ഴു​തി​യി​രു​ന്നു. 6916 പേ​ർ ബി​എ​യ്ക്കും (78.82 ശ​ത​മാ​നം) 9149 പേ​ർ ബി​എ​സ്സി​ക്കും (79.98 ശ​ത​മാ​നം) 14790 പേ​ർ ബി​കോ​മി​നും (80.42 ശ​ത​മാ​നം) 4086 പേ​ർ ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്കും (0.69 ശ​ത​മാ​നം) വി​ജ​യി​ച്ചു. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ച്ച ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഏ​പ്രി​ൽ 27നാ​ണു പൂ​ർ​ത്തി​യാ​യ​ത്. 192 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 112 പ​രീ​ക്ഷ​ക​ളാ​ണു ന​ട​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​തോ​മ​സ് ജോ​ണ്‍ മാ​ന്പ്ര, സി​ൻ​ഡി​ക്ക​റ്റ് പ​രീ​ക്ഷാ ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡോ. ​പ്ര​വീ​ണ്‍​കു​മാ​ർ, പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​കെ. ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​​രു​​ദ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 25 മു​​ത​​ൽ

സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ്, സ്വാ​​ശ്ര​​യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ജൂ​​ണ്‍ മൂ​​ന്നു വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് ലി​​സ്റ്റും ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റും ജൂ​​ണ്‍ ഏ​​ഴി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ 13നും ​​ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് 22നും ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മാ​​നേ​​ജ്മെ​​ന്‍റ്, ക​​മ്മ്യൂ​​ണി​​റ്റി, സ്പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ േക്വാ​​ട്ട, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​ന് സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ ത​​ന്നെ നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്കാ​​യി ഓ​​രോ കോ​​ള​​ജു​​ക​​ളി​​ലും സീ​​റ്റു​​ക​​ൾ സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. ല​​ക്ഷ​​ദ്വീ​​പ് നി​​വാ​​സി​​ക​​ളാ​​യ അ​​പേ​​ക്ഷ​​ക​​ർ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ളേ​​ജു​​ക​​ളി​​ൽ ത​​ന്നെ നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ഓ​​രോ കോ​​ള​​ജു​​ക​​ളി​​ലെ​​യും അ​​ക്കാ​​ദ​​മി​​ക് പ്രോ​​ഗ്രാം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. കൂ​​ടാ​​തെ പ്രോ​​സ്പെ​​ക്്ട​​സി​​ന്‍റെ സം​​ക്ഷി​​പ്ത​​രൂ​​പം മ​​ല​​യാ​​ള​​ത്തി​​ലും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സ് പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ, വി​​ക​​ലാം​​ഗ സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കും പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് 31 വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് അ​​പേ​​ക്ഷ​​ക സ​​മ​​ർ​​പ്പി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് ജൂ​​ണ്‍ ര​​ണ്ടി​​ന് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തും പ്ര​​വേ​​ശ​​നം ജൂ​​ണ്‍ നാ​​ലി​​ന​​കം പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നു​​വേ​​ണ്ടി യൂ​​ണി​​വേ​​ഴ്സി​​റ്റി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ലും അ​​ക്ഷ​​യ സെ​​ന്‍റ​​റു​​ക​​ളി​​ലും സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ഏ​​ക​​ജാ​​ല​​ക ഹെ​​ൽ​​പ്പ് ഡെ​​സ്കു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 330 രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 660 രൂ​​പ​​യു​​മാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ്. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും ക്യാ​​ന്പ് സം​​ബ​​ന്ധ​​മാ​​യ എ​​ല്ലാ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളു വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

അ​​പേ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്തു​​ന്ന അ​​ഞ്ചും ഏ​​ഴും ഒ​​ന്പ​​തും സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് ന്യൂ ​​സ്കീം, റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 29ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 16 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

2018 മേ​​യ് മാ​​സ​​ത്തി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കേ​​ള​​ജി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി.​​എ. ഭ​​ര​​ത​​നാ​​ട്യം (കോ​​ർ)(​​സി.​​ബിസിഎ​​സ്​​എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മെ​​യ് 21നും 2018 ​​ഏ​​പ്രി​​ൽ മാ​​സം ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി.​​എ. ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം പ​​രീ​​ക്ഷ​​ക​​ളു​​ടെ (കോ​​ർ/​​കോം​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ മെ​​യ് 22 മു​​ത​​ൽ 24 വ​​രെ​​യും തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽവി. കോ​​ളജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ്വ​​ക​​ലാ​​ശാ​​ലാ വെ​​ബ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഒാ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്സ് കോ​​ളേ​​ജി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (റി​​ന്യൂ​​വ​​ബി​​ൾ എ​​ന​​ർ​​ജി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 മേ​​യ് മാ​​സ​​ത്തി​​ൽ മു​​ട്ടം എ​​സ്സി​​എം​​എ​​സ് സ്കൂ​​ൾ ഓ​​ഫ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്സി ബോ​​ട്ട​​ണി ആ​​ൻ​​ഡ് ബ​​യോ​​ടെ​​ക്നോ​​ള​​ജി മോ​​ഡ​​ൽ മൂ​​ന്ന് ഡ​​ബി​​ൾ മെ​​യി​​ൻ (സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി, 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.