ബിഎ എൽഎൽബി 18 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ പാലയാട് കാന്പസിലെ ബിഎ എൽഎൽബി കോഴ്സിലേക്ക് 18 വരെ അപേക്ഷ സമർപ്പിക്കാം. പയ്യന്നൂർ കാന്പസിലെ എംഎ മ്യൂസിക് കോഴ്സിലേക്കും മാങ്ങാട്ട്പറന്പ് കാന്പസിലെ ബിപിഎഡ്, എംപിഎഡ് കോഴ്സിലേക്കും 21 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം, പ്രോസ്പക്ടസ് തുടങ്ങിയവ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫീസടച്ച ചലാൻ എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് സമർപ്പിക്കണം. യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദാംശങ്ങൾ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാജക്ട് മൂല്യനിർണയം/വാചാ പരീക്ഷ
ആറാം സെമസ്റ്റർ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ മേയ്2018) യുടെ പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷ 19 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎസ്സി ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഡിഗ്രി (സിബിസിഎസ്എസ് റഗുലർ മേയ് 2018) യുടെ പ്രായോഗിക പരീക്ഷ 18ന് തളിപ്പറന്പ് എംഎം നോളജ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.