University News
എം​ജി ബി​രു​ദ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ ഫ​ലം റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. 8774 പേ​ർ ബി​എ​യും 11438 പേ​ർ ബി​എ​സ് സി​യും 18390 പേ​ർ ബി​കോ​മും 6055 പേ​ർ വി​വി​ധ ന്യൂ​ജ​ന​റ​നേ​ഷ​ൻ കോ​ഴ്സു​ക​ളും പ​രീ​ക്ഷ​യെ​ഴു​തി​യി​രു​ന്നു. 6916 പേ​ർ ബി​എ​യ്ക്കും (78.82 ശ​ത​മാ​നം) 9149 പേ​ർ ബി​എ​സ്സി​ക്കും (79.98 ശ​ത​മാ​നം) 14790 പേ​ർ ബി​കോ​മി​നും (80.42 ശ​ത​മാ​നം) 4086 പേ​ർ ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ​ക്കും (0.69 ശ​ത​മാ​നം) വി​ജ​യി​ച്ചു. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ച്ച ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഏ​പ്രി​ൽ 27നാ​ണു പൂ​ർ​ത്തി​യാ​യ​ത്. 192 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 112 പ​രീ​ക്ഷ​ക​ളാ​ണു ന​ട​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​തോ​മ​സ് ജോ​ണ്‍ മാ​ന്പ്ര, സി​ൻ​ഡി​ക്ക​റ്റ് പ​രീ​ക്ഷാ ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ ഡോ. ​ആ​ർ. പ്ര​ഗാ​ഷ്, സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡോ. ​പ്ര​വീ​ണ്‍​കു​മാ​ർ, പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഡോ. ​കെ. ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷാ തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ (സി​എ​സ്എ​സ്, 2016 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 24ന് ​ആ​രം​ഭി​ക്കും.

പ്രാ​ക്്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ്, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ) (പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 22ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​കോം (പ്രൈ​വ​റ്റ്) ഉ​ത്ത​ര​ക്ക​ട​ലാ​സ്

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ ബ​ന്ധ​പ്പെ​ട്ട മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ നി​ന്നും 18ന് ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​എ​ഫ്ടി, ബി​ടി​എ​സ്, ബി​പി​ഇ, ബി​എ​സ്ഡ​ബ്ല്യു (സി​ബി​സി​എ​സ്എ​സ് മോ​ഡ​ൽ മൂ​ന്ന്, 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും് 31 വ​രെ അ​പേ​ക്ഷി​ക്കാം.

സി​വി​ൽ സ​ർ​വ്വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ണിം​ഗി​ൽ യു​പി​എ​സ്സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് ഈ​പേ സം​വി​ധാ​ന​ത്തി​ലൂ​ടെ 200 രൂ​പ അ​ട​ച്ച് ് 18 വ​രെ ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ശ​നി, ഞാ​യ​ർ, മ​റ്റൊ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സ്സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​ട്ട. ഡി.​ജി.​പി. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ബാ​ണ് ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ. ജൂ​ണ്‍ 2ന് ​ന​ട​ത്തു​ന്ന അ​ഭി​രു​ചി എ​ഴു​ത്തു​പ​രീ​ക്ഷ​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ​ഫോ​മുംwww.mgu.ac.in, www.dllemgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0481 2731560, 2731724. ഇ​മെ​യി​ൽ: [email protected]