University News
സർവകലാ സംശയങ്ങൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ൽ​എ​ൽ​ബി പ​ഠി​ക്കാ​ൻ ക​ഴി​യു​മോ?

അ​ലി​യാ​ർ കെ.​ആ​ർ, സു​ൽ​ത്താ​ൻ​ബ​ത്തേ​രി

ചോ​ദ്യ​ത്തി​ൽ ചെ​റി​യ ഒ​രാ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ചോ​ദ്യ​ക​ർ​ത്താ​വി​ന് നി​യ​മ​പ​ഠ​നം ന​ട​ത്തേ​ണ്ട​ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​റ്റ്യൂ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണോ? അ​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള നി​യ​മ​പ​ഠ​ന സൗ​ക​ര്യ​മു​ള്ള കോ​ള​ജു​ക​ളി​ലാ​ണോ? ര​ണ്ടാ​കി​ലും ഉ​ത്ത​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ൽ​എ​ൽ​ബി പ​ഠി​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ്.

എ​ന്നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന നേ​രി​ട്ടു​ള്ള എ​ൽ​എ​ൽ​ബി അ​ഞ്ചു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബി​എ​എ​ൽ​എ​ൽ​ബി​യാ​ണ്. ഇ​തു ന​ട​ക്കു​ന്ന​താ​വ​ട്ടെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ലാ​ട് ത​ല​ശേ​രി കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലാ​ണ്.

ഈ ​കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഒ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ​ടെ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റാ​യ www.kan nuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

ഞാ​ൻ 27 വ​യ​സു​ള്ള വ്യ​ക്തി​യാ​ണ്. എ​ന്‍റെ പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷം ഒ​രു റെ​ഗു​ല​ർ കോ​ള​ജി​ൽ ചേ​ർ​ന്നു ബി​എ ഒ​രു​വ​ർ​ഷം പ​ഠി​ച്ചു. പി​ന്നീ​ട് ജോ​ലി​ക്കാ​യി ഗ​ൾ​ഫി​ൽ പോ​യി. ഇ​പ്പോ​ൾ നാ​ട്ടി​ൽ ഉ​ണ്ട്. ഈ​വ​ർ​ഷം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ഏ​തെ​ങ്കി​ലും ഒ​രു റെ​ഗു​ല​ർ കോ​ള​ജി​ൽ ചേ​ർ​ന്ന് പ​ഠ​നം തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. ഇ​തി​നാ​യി ഞാ​ൻ എ​ന്തു ചെ​യ്യ​ണം. എ​ന്‍റെ പ്രാ​യം പ്ര​ശ്ന​മാ​ണോ?

ജോ​സ് ആ​ന്‍റ​ണി, മു​ക്കു​ടം, ഇ​ടു​ക്കി

ജോ​സ് ആ​ന്‍റ​ണി​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ഏ​തെ​ങ്കി​ലു​മൊ​രു കോ​ള​ജി​ൽ ബി​രു​ദ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ്ര​കാ​രം ഒ​രു ത​ട​സ​വു​മി​ല്ല. ബി​രു​ദ​ത​ല​ത്തി​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ പ്രാ​യ​പ​രി​ധി​യി​ല്ല. എ​ന്നാ​ൽ, പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ്പോ​ർ​ട്സ് കോ​ട്ട​യി​ലാ​ണെ​ങ്കി​ൽ അ​പേ​ക്ഷ​ക​ന് 25 വ​യ​സ് ക​ഴി​യാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മ​മു​ണ്ട്.

ഈ ​വ​ർ​ഷ​മാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഈ ​വ​ർ​ഷം പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. യു​ജി ക്യാ​പ് 2018 എ​ന്ന പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 201819 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ​ത​ല കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ഇ​തു വ​രെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ട​നെ ഉ​ണ്ടാ​കും.

ഇ​തി​നു മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​യി പ​ഴ​യ പ്ര​വേ​ശ​നം റ​ദ്ദ് ചെ​യ്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൂ​ടി വാ​ങ്ങി പു​തി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചാ​ലെ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യൂ.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്
ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ [email protected]
More News