University News
ഏകജാലക ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
201819 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 30 വരെ അപേക്ഷാ ഫീസ് അടച്ച് 31 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാഫീസ് : ജനറല്‍ 265 രൂപ. എസ് സി/എസ്ടി 105 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in

അപേക്ഷ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കട്ട് സര്‍വകലാശാലക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്‍ററുകളുടെ സേവനം ഉപയോഗിക്കാം. ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്‍റ് ഉണ്ടായിരിക്കുന്നതല്ല. റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാലയിലോ കോളജുകളിലോ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കണം.

മാനേജ്‌മെന്‍റ്, സ്‌പോര്‍ട്ട്‌സ് എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 20 ഓപ്ഷന്‍ നല്‍കാവുന്നതാണ്. പുറമെ വിവിധ എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതാത് കമ്മ്യൂണിറ്റി വിദ്യാർഥികള്‍ക്ക് അഞ്ച് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാം. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാർഥികളുടെയോ രക്ഷിതാവിന്‍റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. അലോട്ട്‌മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ. ഗവണ്‍മെന്‍റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്‌സുകളില്‍ ഏറ്റവും താത്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അലോട്ട്‌മെന്‍റ് ലഭിക്കുന്ന ഓപ്ഷനുകളുടെ താഴെയുള്ള ഓപ്ഷനുകള്‍ സ്ഥിരമായി നഷ്ടമാവും. അവ ഒരു ഘട്ടത്തിലും പുനഃസ്ഥാപിക്കില്ല.

പ്രൊഫഷണല്‍ അസിസ്റ്റന്‍റ് അഭിമുഖം

സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലേക്ക് പ്രൊഫഷണല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച യോഗ്യരായവര്‍ക്കുള്ള അഭിമുഖം 26 ന് രാവിലെ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ക്ക്: 0494 2407106.

ബിഎച്ച്എം, ബിപിഎഡ്, ബികോം ഓണേഴ്‌സ് കോഴ്‌സ് പ്രവേശനം:
31 വരെ രജിസ്റ്റര്‍ ചെയ്യാം


സ്വാശ്രയ സെന്‍ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍റ് (ബിഎച്ച്എംനാല് വര്‍ഷം), ബിപിഎഡ് ഇന്‍റഗ്രേറ്റഡ് (നാല് വര്‍ഷം), ബിപിഎഡ് (രണ്ട് വര്‍ഷം), ബികോം ഓണേഴ്‌സ് (മൂന്ന് വര്‍ഷം) എന്നീ പ്രവേശന പരീക്ഷകളുള്ള കോഴ്‌സുകള്‍ക്ക് 30 വരെ ഓണ്‍ലൈനായി ഫീസ് അടച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടാകും. അപേക്ഷാഫീസ് : ജനറല്‍ വിഭാഗം 350 രൂപ. എസ് സി/എസ്ടി. 150 രൂപ. യോഗ്യത, കോഴ്‌സുകള്‍ ലഭ്യമാകുന്ന കോളജുകള്‍ തുടങ്ങിയ വിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റിൽ. ഫോൺ: 0494 2407016, 2407017.

21ലെ എംഎ ഹിസ്റ്ററി പരീക്ഷ മാറ്റി

ഇരുപത്തിയൊന്നിന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം മൂന്ന്, നാല് സെമസ്റ്റര്‍ എംഎ ഹിസ്റ്ററി പേപ്പര്‍ എസ്.4ഇ3വിമന്‍സ് ഹിസ്റ്ററി ഫസ്റ്റ് അപ്പിയറന്‍സ്/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്/സ്‌പെഷല്‍ സപ്ലിമെന്‍റ്റി പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് തിയതികളിലെ അവസാന വര്‍ഷ/മൂന്ന്, നാല് സെമസ്റ്റര്‍ എംഎ/എംഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ബികോം/ബിബിഎ പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഏപ്രില്‍ 16ന് പ്രസിദ്ധീകരിച്ച വിദൂരവിദ്യാഭ്യാസം ബികോം/ബിബിഎ/ബികോം അഡീഷണല്‍ സ്‌പെഷലൈസേഷന്‍ അഞ്ചാം സെമസ്റ്റര്‍ റഗുലര്‍ /ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി (സിയുസിബിസിഎസ്എസ്നവംബര്‍ 2017) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ്, സിസിഎസ്എസ്സപ്ലിമെന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷ 30ന് കോഴിക്കോട് സെന്‍റ് ജോസഫ്‌സ് ദേവഗിരി കോളജില്‍ ആരംഭിക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റിൽ.

ബിഎംഎംസി പ്രാക്ടിക്കല്‍ മാറ്റി

21 മുതല്‍ 28 വരെ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബിഎംഎംസി (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018, ആറാം സെമസ്റ്റര്‍ ബിഎംഎംസി (സിസിഎസ്എസ്) ഏപ്രില്‍ 2017 പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ബിബിഎഎല്‍എല്‍ബി സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (പഞ്ചവത്സരം) വിദ്യാർഥികള്‍ക്ക് സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ 23 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2017 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ് സി സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
More News