ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനം ഓണ്‍ലൈൻ രജിസ്ട്രേ
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, യുഐടി , ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗാമുകളിലേക്ക് (201819) പ്രവേശനത്തിന് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും 201819 വർഷത്തെ ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. എല്ലാ കോളജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/ എസ്ഇബിസി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്പോർട്സ് ക്വാട്ട എന്നിവയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിച്ചിരിക്കണം. പരാതിരഹിതമായ ഓണ്‍ലൈൻ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നതിനാൽ വിദ്യാർഥികൾ അതീവശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോണ്‍ നന്പറുകൾ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്.
ഒന്നാം വർഷ ബിരുദ പ്രവേശനം 201819; സ്പോർട്സ് ക്വാട്ട
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിൽ 201819 അധ്യയന വർഷത്തിലേയ്ക്കുള്ള സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം സ്പോർട്സിലെ മികവ് തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. വിദ്യാർഥികൾക്ക് ഒന്നിൽ കൂടുതൽ കോളജുകളിൽ അപേക്ഷകൾ സമർപ്പിക്കാം. ഇതിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയയ്ക്കേണ്ടതില്ല. ഓണ്‍ലൈൻ അപേക്ഷയുടെ അവസാനതീയതിക്ക് മുൻപ് അപേക്ഷകൾ കോളജുകളിൽ സമർപ്പിക്കണം. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാനതീയതി പിന്നീട് അറിയിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം 201819; കമ്യൂണിറ്റി ക്വാട്ട
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകളിൽ 201819 അധ്യയന വർഷത്തിലേയ്ക്കുള്ള കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പും, അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. എയ്ഡഡ് കോളജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് ഇത്തരം സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കുന്നതും, ശേഷം പ്രവേശനം നടത്തുന്നതും ബന്ധപ്പെട്ട കോളജുകളിൽ ആയതിനാൽ അപേക്ഷകൾ സർവകലാശാലയിലേയ്ക്ക് അയയ്ക്കേണ്ടതില്ല. ഓണ്‍ലൈൻ അപേക്ഷയുടെ അവസാനതീയതിക്ക് മുൻപ് അപേക്ഷകൾ കോളജുകളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷന്റെ അവസാനതീയതി പിന്നീട് അറിയിക്കും.
ഓണ്‍ലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാൻ
ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യുന്പോഴുണ്ടാകുന്ന തെറ്റുകൾ രജിസ്ട്രേഷൻ കാലയളവിൽ വിദ്യാർഥികൾക്ക് അവരവരുടെ ആപ്ലിക്കേഷൻ നന്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു പരിഹരിക്കാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തികരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈൻ വഴിയോ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ചെലാൻ ഉപയോഗിച്ച് എസ്ബിഐ വഴിയോ മാത്രം അടയ്ക്കണം. ഡിഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ 8281883052, 8281883053 എന്നീ ഹെൽപ്പ്ലൈൻ നന്പരുകളിൽ ബന്ധപ്പെടാം. ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടേയും തീയതി എന്നിവ സിബിഎസ്ഇ തുടങ്ങി മറ്റ് ബോർഡുകളുടെ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം വിജ്ഞാപനം ചെയ്യുന്നതാണ്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളജുകളിൽ ഹാജരാക്കിയാൽ മതിയാകും.
കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി 2018 വർഷത്തെ പരീക്ഷ പാസായ വിദ്യാർഥികൾ അവരുടെ പേരും രജിസ്റ്റർ നന്പരും ഓണ്‍ലൈൻ അപേക്ഷയിൽ ടൈപ്പ് ചെയ്യുന്പോൾ തന്നെ അവർക്ക് വിവിധ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ സ്വമേധയാ തന്നെ രേഖപ്പെടുത്തപ്പെടും. അത്തരത്തിൽ രേഖപ്പെടുത്തപ്പെട്ട മാർക്കുകൾ തിരുത്തുവാൻ വിദ്യാർഥികൾക്ക് സാധിക്കുകയില്ല. പുനർമൂല്യനിർണയം വഴിയോ മറ്റോ മാർക്കുകൾക്ക് മാറ്റം വന്നാൽ സർവകലാശാലയുടെ അറിവോടെ മാത്രമേ തിരുത്തുകൾ വരുത്തുവാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ പ്രസ് റിലീസ് എന്ന ലിങ്ക് സന്ദർശിക്കുക.
എൽഎൽബി ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നനതിനുള്ള അവസരം
എൽഎൽബി ത്രിവത്സര, പഞ്ചവത്സര കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്നതും, കോഴ്സ് പൂർത്തിയാക്കുകയും എന്നാൽ പരീക്ഷയിൽ തോറ്റതുമായ വിദ്യാർഥികൾക്ക് (മേഴ്സി ചാൻസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഉൾപ്പെടെ) ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നൽകും. സെമസ്റ്റർ ഒന്ന്, മൂന്ന്, അഞ്ച് ത്രിവത്സര എൽഎൽബി കോഴ്സിലും സെമസ്റ്റർ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് പഞ്ചവത്സര എൽഎൽബി കോഴ്സിലും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷിക്കാം. മേഴ്സി ചാൻസിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് എല്ലാ സെമസ്റ്റർ വിഭാഗങ്ങളിലേക്കും ആറ് മാസത്തിനകം അപേക്ഷിക്കാം. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവിശ്യം മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒരു പേപ്പറിന് 500/ രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2000/ രൂപ അടയ്ക്കണം. ഇതിൽ 100/ രൂപ സർവകലാശാല ഫണ്ടിൽ (കെയുഎഫ്) അടയ്ക്കേണ്ടതാണ്. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള നിശ്ചിത അപേക്ഷാഫോറം പ്രിൻസിപ്പലിന്റെ അനുമതിയോടുകൂടി ജൂണ്‍ 20നോ അതിനു മുന്‍പോ സർവകലാശാലയിൽ സമർപ്പിക്കണം. അപേക്ഷ ഫോറവും മറ്റ് വിശദവിവരവും യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭിക്കും. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
ബിടെക് സൂക്ഷ്മപരിശോധന
2017 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെയും ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം) പരീക്ഷയുടെയും ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി ഇന്നു മുതൽ 26 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ ബിടെക് റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം
സർവകലാശാല കാന്പസുകളിലും സർവകലാശാലയുടെ കീഴിലുള്ള വിവിധ സെന്ററുകൾ/കോളജുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഭക്ഷണശാലകളിൽ FSSAI ലൈസൻസ്, General Hygiene & Sanitary Practices (GHSP) എന്നീ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് Food Safety & Standards Authority of India നിഷ്കർഷിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫലം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ പിജി സർട്ടിഫിക്കറ്റ് ഇൻ കൗണ്‍സലിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബി.എസ്. ശ്രീന (രജിസ്റ്റർ നന്പർ: 11555) ഒന്നാം റാങ്ക് നേടി. ഫെബ്രുവരിയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ടിവി ന്യൂസ് റീഡിംഗ് ആൻഡ് കോംപയറിംഗ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വൃന്ദാ മോഹൻ (രജിസ്റ്റർ നന്പർ: 11575) ഒന്നാം റാങ്ക് നേടി. ഫെബ്രുവരിയിൽ നടത്തിയ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അൻജു ജോസ് (രജിസ്റ്റർ നന്പർ: 11629) ഒന്നാം റാങ്ക് നേടി.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (പുതിയ സ്കീം) പരീക്ഷ
തുടർവിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ പരീക്ഷകൾ പിഎംജിയിലെ തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിലും കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിലും ജൂണ്‍ 18 മുതൽ 29 വരെ നടത്തും. പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ നാലിനും പിഴയോടുകൂടി ജൂണ്‍ 12 വരെയും അപേക്ഷിക്കാം.
ബിപിഎ പ്രാക്ടിക്കൽ,പ്രോജക്ട് മൂല്യനിർണയം,വൈവവോസി
ഏപ്രിലിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിപിഎ വീണ, വയലിൻപ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ ജൂണ്‍ 12ന് ശ്രീസ്വാതിതിരുനാൾ സംഗീത കോളജിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
എംഎസ്സി സപ്ലിമെന്ററി പരീക്ഷകൾ
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ജൂണ്‍ 20, ജൂലൈ മൂന്ന്, ജൂലൈ 12 തീയതികളിൽ ആരംഭിക്കുന്ന എംഎസ്സി കംപ്യൂട്ടർ സയൻസ് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മേയ് 28 നും പിഴയോടെ ജൂണ്‍ നാല് വരെ ഫീസടച്ച് ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ