University News
പുതുക്കിയ പരീക്ഷാ തീയതി
22ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബിടെക് (പഴയ സ്കീം, 19972001, 20022009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ സ്ട്രക്ചറൽ ഡൈനാമിക്സ് ആൻഡ് സ്റ്റെബിലിറ്റി അനാലിസിസ്, സോയിൽ സ്റ്റെബിലിറ്റി അനാലിസിസ്, ഡിജിറ്റൽ പ്രൊട്ടക്ഷൻ ഓഫ് പവർ സിസ്റ്റംസ് എന്നീ പേപ്പറുകൾ ജൂണ്‍ അഞ്ചിന് നടത്താൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ബികോം സൂക്ഷ്മപരിശോധന

2017 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന 28, 29, 30 തീയതികളിൽ നടത്തും. അപേക്ഷകർ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷാഭവനിലെ ബികോം പുനർമൂല്യനിർണയ സെക്ഷനിൽ (റൂം നന്പർ 225) ഹാജരാകണം.

പരീക്ഷാഫലം

2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്േ‍റഷൻ (റഗുലർ/സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ജൂണ്‍ രണ്ടു വരെ അപേക്ഷിക്കാം.