വസന്ത് ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി, ഡിപ്ലോമ കോഴ്സ്
പഞ്ചസാര ഉത്പാദനവുമായി ബന്ധപ്പെ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ പരിശീലിപ്പിച്ചെടുക്കാനും ഗവേഷണം നടത്തുന്നതിനും മഹാരാഷ്ട്രയിലെ സഹകരണ ഷുഗർ മിൽ ഉടമകൾ ചേർന്നു രൂപം നൽകിയ വസന്ത് ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ എംഎസ്സി എൻവയണ്മെന്റ് സയൻസ് കോഴ്സിന് 24 സീറ്റാണുള്ളത്.
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ ബിഎസ്സി, അഗ്രികൾച്ചർ ബിഎസ്സി, സിവിൽ അല്ലങ്കിൽ കെമിക്കൽ എൻജിനിയറിംഗിൽ ബിടെക് പാസായവർക്ക് അപേക്ഷിക്കാം. വൈൻ ബ്രൂവിംഗ് ആൻഡ് ആൽക്കഹോൾ ടെക്നോളജി കോഴ്സിനും 24 സീറ്റാണുള്ളത്. വൈൻ ടെക്നോളജി, ബയോ ടെക്നോളജി, മൈക്രോ ബയോളജി, സുവോളജി എന്നിവയിൽ ബിഎസ്സി പാസായവർക്കും കെമിക്കൽ അല്ലങ്കിൽ ബയോ ടെക്നോളജിയിൽ ബിടെക് നേടിയവർക്കും അപേക്ഷിക്കാം. ഈ രണ്ടു കോഴ്സുകളും പൂന യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. അഡ്മിഷൻ നടപടിക്രമങ്ങളും യൂണിവേഴ്സിറ്റിയാണു സ്വീകരിക്കുന്നത്.
ഷുഗർ ടെക്നോളജിയിൽ പിജി ഡിപ്ലോമ കോഴ്സിനു 50 സീറ്റാണുള്ളത്. രണ്ടര വർഷമാണു കാലാവധി. ഫിസികിസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഷുഗർ ടെക്നോളജി എന്നിവയിൽ ബിരുദമോ കെമിക്കൽ അഗ്രിക്കൾച്ചർ എൻജിനിയിറിംഗിൽ ബിടെക്കോ നേടിയവർക്ക് അപേക്ഷിക്കാം.
ഷുഗർ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി പിജി ഡിപ്ലോമ കോഴ്സിെൻറ കാലാവധി ഒന്നര വർഷം. 15 സീറ്റുകൾ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ ബിരുദമോ ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, അഗ്രിക്കൾച്ചർ എൻജിനിയറിംഗിൽ ബിടെക്കോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ ആൻഡ് ആൽക്കഹോൾ ടെക്നോളജി പിജി ഡിപ്ലോമ കോഴ്സിനു 120 സീറ്റുകളാണുള്ളത്. 22 മാസമാണു കോഴ്സിന്റെ കാലാവധി.
കെമിസ്ട്രി, വൈൻ ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, ആൽക്കഹോൾ ടെക്നോളജി എന്നിവയിൽ ബിഎസ്സി അല്ലങ്കിൽ കെമിക്കൽ അല്ലങ്കിൽ ബയോ ടെക്നോളജിയിൽ ബിടെക്കോ ഉള്ളവർക്ക് അപേക്ഷിക്കാം. ഷുഗർ എൻജിനിയറിംഗിൽ പിജി ഡിപ്ലോമാ കോഴ്സിനു മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനിയറിംഗിൽ ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. ഒന്നര വർഷത്തെ കോഴ്സിനു 15 സീറ്റുകളാണുള്ളത്. ഷുഗർ എൻജിനിയറിംഗ്, ഷുഗർ മാനുഫാക്ചറിംഗ്, ഷുഗർ ബോയിലിംഗ്, ഇടിപി ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ജ്യൂസ് സൂപ്പർവിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഒരു വർഷത്തെ ഷുഗർ എൻജിനിയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഷുഗർ മാനുഫാക്ചറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിനു കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബിഎസ്സി അല്ലങ്കിൽ ഷുഗർ ടെക്നോളജിയിലോ കെമിക്കൽ എൻജിനിയറിംഗിലോ ഡിപ്ലോമ. കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഇടിപി ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് കോഴ്സിനു പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഷുഗർ ബോയിലിംഗ്, ജ്യൂസ് സൂപ്പർവിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറു മാസമാണു കോഴ്സുകളുടെ കാലാവധി.
ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്കു പ്രവേശന പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
അപേക്ഷാ ഫീസ് 500 രൂപയാണ്. ജൂണ് 25 നകം അപേക്ഷിക്കണം. വിലാസം: വസന്ത് ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്, ശിവാജി നഗർ, പൂന411 005. ഫോൺ: +9102025512856. വെബ്സൈറ്റ്: www.vsisugar.com.