എംബിഎ കോഴ്സ്: അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനം
സര്‍വകലാശാലയുടെ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ സ്വാശ്രയ എംബിഎ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അസിസ്റ്റന്റ് പ്രഫസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ പത്ത്. പ്രതിമാസ മൊത്ത വേതനം: 25,000 രൂപ. വിവരങ്ങള്‍ വെബ്സൈറ്റില്‍ .
എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പ്രവേശന പരീക്ഷ മാറ്റി
24ന് നടത്താനിരുന്ന എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ പ്രവേശന പരീക്ഷ ജൂണ്‍ മൂന്നിലേക്ക് മാറ്റി. ടാഗോര്‍ നികേതനില്‍ പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ടവര്‍ കോഹിനൂര്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലാണ് പരീക്ഷ എഴുതേണ്ടത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ സമയത്തിലോ മാറ്റമില്ല. നേരത്തെ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റ് ഉപയോഗിച്ചാല്‍ മതി. വിവരങ്ങള്‍ www.cuoline.ac.in വെബ്സൈറ്റില്‍. ഫോണ്‍ : 0494 2407016, 2407017.
അറബിക് പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ്
അറബിക് പഠനവകുപ്പിലെ പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിവരങ്ങളും വെബ്സൈറ്റില്‍ . പൂരിപ്പിച്ച അപേക്ഷ, 105 രൂപ ചലാന്‍ സഹിതം 24നകം പഠനവകുപ്പില്‍ ലഭിക്കണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ് സി മാത്തമാറ്റിക്സ്/ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സല്‍ഉല്‍ഉലമ (സിസിഎസ്എസ്2012, 2013 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ എട്ട് വരെയും 150 രൂപ പിഴയോടെ ജൂണ്‍ 14 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്8, എക്സാമിനേഷന് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ജൂണ്‍ 16നകം ലഭിക്കണം.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ (സിയുസിഎസ്എസ്) മൂന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്/ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ ഒന്ന് വരെ അപേക്ഷിക്കാം.
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം.
പരീക്ഷാ സമയമാറ്റം
23 നും 24 നും നടത്തുന്ന ആറാം സെമസ്റ്റര്‍ ബിഎസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയന്‍സ് /കളിനറി ആര്‍ട്സ് റഗുലര്‍ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും നടത്തുക.