University News
സ്പോ​ർ​ട്സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ ബി​രു​ദ/ബി​രു​ദാ​നന്ത​ര, പിഎച്ച്ഡി, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ
കേ​​ന്ദ്ര സ്പോ​​ർ​​ട്സ് മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ൽ ക​​ൽ​​പ്പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ​​ദ​​വി​​യു​​ള്ള ഗ്വാ​​ളി​​യ​​റി​​ലെ ല​​ക്ഷ്മി​​ഭാ​​യി നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നി​​ൽ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ബി​​പി​​എ​​ഡ്), ബി​​എ സ്പോ​​ർ​​ട്സ്, മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (എം​​പി​​എ​​ഡ്), പോ​​സ്റ്റ്ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ, പി​​എ​​ച്ച്ഡി കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി​​പി​​എ​​ഡു​​കാ​​ർ​​ക്ക് എം​​പി​​എ​​ഡി​​നു തു​​ട​​ർ പ​​ഠ​​നം ന​​ട​​ത്താ​​നും അ​​വ​​സ​​രം ഉ​​ണ്ടാ​​യി​​രി​​ക്കും. ഗ്വാ​​ളി​​യ​​റി​​ലും ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഗോ​​ഹ​​ട്ടി​​യി​​ലു​​ള്ള നോ​​ർ​​ത്ത് ഈ​​സ്റ്റ് റീ​​ജ​​ണ​​ൽ സെ​​ന്‍റ​​റി​​ലു​​മാ​​ണു കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്.

ബി​​പി​​എ​​ഡ്: 200 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. കോ​​യ​​ന്പ​​ത്തൂ​​ർ, ഡെ​​റാ​​ഡൂ​​ണ്‍, ഗോ​​ഹ​​ട്ടി, ഗ്വാ​​ളി​​യ​​ർ, ജ​​യ്പൂ​​ർ, കോ​​ൽ​​ക്ക​​ത്ത, പ​​ട്യാ​​ല, പൂ​​ന, റാ​​ഞ്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ്ര​​വേ​​ശ​​നം. പ്രാ​​ഥ​​മി​​ക ടെ​​സ്റ്റ് ജൂ​​ണ്‍ 1416 തീ​​യ​​തി​​ക​​ളി​​ലും ഫൈ​​ന​​ൽ ടെ​​സ്റ്റ് ജൂ​​ണ്‍ 2430 തീ​​യ​​തി​​ക​​ളി​​ലു​​മാ​​യി ഗ്വാ​​ളി​​യ​​റി​​ലും ഗോ​​ഹ​​ട്ടി​​യി​​ലു​​മാ​​യാ​​ണു നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്. ജൂ​​ണ്‍ അ​​ഞ്ചി​​നി​​കം അ​​പേ​​ക്ഷി​​ക്ക​​ണം. കാ​​ലാ​​വ​​ധി എ​​ട്ടു സെ​​മ​​സ്റ്റ​​റു​​ള്ള നാ​​ലു വ​​ർ​​ഷം. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ് ടു ​​പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യം 2018 ജൂ​​ലൈ ഒ​​ന്നി​​ന് 21 വ​​യ​​സ് ക​​വി​​യ​​രു​​ത്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ള​​വു​​ണ്ട്.

എം​​പി​​എ​​ഡ്: ആ​​കെ 120 സീ​​റ്റു​​ക​​ളു​​മാ​​ണു​​ള്ള​​ത്.80 സീ​​റ്റ് ഗ്വാ​​ളി​​യ​​റി​​ലും 40 സീ​​റ്റ് ഗോ​​ഹ​​ട്ടി​​യി​​ലും. ഓ​​ണ്‍​ലൈ​​നാ​​യി ജൂ​​ണ്‍ എ​​ട്ടി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. സ്പോ​​ർ​​ട്സ് ബ​​യോ​​മെ​​ക്കാ​​നി​​ക്സ്, എ​​ക്സ​​ർ​​സൈ​​സ് ഫി​​സി​​യോ​​ള​​ജി, ഹെ​​ൽ​​ത്ത് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, സ്പോ​​ർ​​ട്സ് സൈ​​ക്കോ​​ള​​ജി, ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ പെ​​ഡ​​ഗോ​​ഗി, സ്പോ​​ർ​​ട്സ് മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നി​​വ​​യാ​​ണു സ്പെ​​ഷ​​ലൈ​​സേ​​ഷ​​നു​​ക​​ൾ. കാ​​ലാ​​വ​​ധി നാ​​ലു സെ​​മ​​സ്റ്റ​​റു​​മാ​​ണ്. ജൂ​​ണ്‍ 19 മു​​ത​​ൽ 23 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ഗ്വാ​​ളി​​യ​​റി​​ലും ഗോ​​ഹ​​ട്ടി​​യി​​ലു​​മാ​​യാ​​ണ് അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​പി​​എ​​ഡ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

എം​​എ യോ​​ഗ: നാ​​ലു സെ​​മ​​സ്റ്റ​​റു​​ള്ള എം​​എ യോ​​ഗ കോ​​ഴ്സി​​ന് ആ​​കെ 20 സീ​​റ്റ്. ജൂ​​ണ്‍ 24ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.​​ജൂ​​ലൈ നാ​​ലു മു​​ത​​ൽ അ​​ഞ്ചു വ​​രെ ഗ്വാ​​ളി​​യ​​റി​​ൽ വ​​ച്ചാ​​യി​​രി​​ക്കും ടെ​​സ്റ്റ്.​​ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 45 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.
ബി​​എ സ്പോ​​ർ​​ട്സ് ആ​​ൻ​​ഡ് പെ​​ർ​​ഫോ​​മ​​ൻ​​സ്: ആ​​കെ 20 സീ​​റ്റ്. ജൂ​​ലൈ 10 ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. ജൂ​​ലൈ 1114 തീ​​യ​​തി​​ക​​ളി​​ലാ​​യി ഗ്വാ​​ളി​​യ​​റി​​ലാ​​ണു പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ. പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കു​​റ​​ഞ്ഞ പ്രാ​​യ പ​​രി​​ധി 17 വ​​യ​​സ്.

ഒ​​ളി​​ന്പി​​ക്സ് ഇ​​ന​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ടാ​​യി​​രി​​ക്ക​​ണം.എം​​എ​​സ്‌​​സി (സ്പോ​​ർ​​ട്സ് ബ​​യോ​​മെ​​ക്കാ​​നി​​ക്സ്, എ​​ക്സ​​ർ​​സൈ​​സ് ഫി​​സി​​യോ​​ള​​ജി, സ്പോ​​ർ​​ട്സ് സൈ​​ക്കോ​​ള​​ജി): ഓ​​രോ സ്പെ​​ഷ​​ലൈ​​സേ​​ഷ​​നി​​ലും 15 സീ​​റ്റു​​ക​​ൾ വീ​​തം. ജൂ​​ണ്‍ 30ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റ് ജൂ​​ലൈ 10,11 തീ​​യ​​തി​​ക​​ളി​​ൽ. ബി​​പി​​എ​​ഡു​​കാ​​ർ​​ക്കും ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

ര​​ണ്ടു സെ​​മ​​സ്റ്റ​​ർ വീ​​ത​​മു​​ള്ള ഫി​​റ്റ്നെ​​സ് മാ​​നേ​​ജ്മെ​​ന്‍റ്, സ്പോ​​ർ​​ട്സ് മാ​​നേ​​ജ്മെ​​ന്‍റ്, സ്പോ​​ർ​​ട്സ് ജേ​​ർ​​ണ​​ലി​​സം, സ്പോ​​ർ​​ട്സ് കോ​​ച്ചിം​​ഗ്, യോ​​ഗ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ​​ക്കും സ്പോ​​ർ​​ട്സ് കോ​​ച്ചിം​​ഗി​​ൽ ഡി​​പ്ലോ​​മ കോ​​ഴ്സി​​നും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ട്.
ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത​​യാ​​ണു പ്രാ​​ഥ​​മി​​ക ഘ​​ട്ടത്തി​​ൽ പ​​രി​​ശോ​​ധി​​ക്കു​​ക. ഫൈ​​ന​​ൽ അ​​ഡ്മി​​ഷ​​ൻ ടെ​​സ്റ്റി​​ൽ ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​നെ​​സ്, സ്പോ​​ർ​​ട്സ് അ​​വ​​യ​​ർ​​നെ​​സ്, സ്പോ​​ർ​​ട്സ് ജ​​ന​​റ​​ൽ നോ​​ള​​ജ്, റീ​​സ​​ണിം​​ഗ് ആ​​ൻ​​ഡ് കോം​​പ്രി​​ഹെ​​ൻ​​സീ​​വ് സ്കി​​ൽ​​സ്, സ്കി​​ൽ ആ​​ൻ​​ഡ് പെ​​ർ​​ഫോ​​മ​​ൻ​​സ് ടെ​​സ്റ്റ് എ​​ന്നി​​വ​​യാ​​ണു പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ക. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.lnipe.gov.in, www.ln ipe.edu.in,www.mponline.gov.in.
More News