University News
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം
2017 മേ​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ച​വ​ർ 24 മു​ത​ൽ 31 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ(​ഇ.​ജെ.1​സെ​ക്‌​ഷ​ൻ)​ഹാ​ജ​രാ​ക​ണം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:പ്ല​സ് ടു ​പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ത്തി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കും

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്പോ​ൾ 2018ലെ ​കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​രും ര​ജി​സ്റ്റ​ർ ന​ന്പ​രും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ടൈ​പ്പ് ചെ​യ്യു​ന്പോ​ൾ സ്വ​മേ​ധ​യാ ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന മാ​ർ​ക്കു​ക​ൾ, പാ​സാ​യ വ​ർ​ഷം, പാ​സാ​കാ​ൻ എ​ടു​ത്ത അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണം തു​ട​ങ്ങി​യ​വ​യി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് മു​ൻ​പ് സ​ർ​വ​ക​ലാ​ശാ​ല അ​വ​സ​രം ന​ൽ​കും. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷം തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​വു​ന്ന​താ​ണ്.

വൈ​വ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് (സി​എ​സ്എ​സ്) (20162018 ബാ​ച്ച്)
വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ പ​രീ​ക്ഷ കാ​ര്യ​വ​ട്ടം അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ 28ന് 10​ന് ന​ട​ക്കും. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി രാ​വി​ലെ 9.30 ന് ​പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം.

എം​എ, എം​എ​സ്‌​സി ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ജ​ന​റ​ൽ, ത​മി​ഴ്, ഹി​ന്ദി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, കെ​മി​സ്ട്രി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം (എ​ഫ്ഡി​പി സി​ബി​സി​എ​സ്) (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്/2011,2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.​സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 11 വ​രെ അ​പേ​ക്ഷി​ക്കാം.