24, 25, 28 തിയതികളിലെ നാലാം സെമസ്റ്റർ യുജി പരീക്ഷ മാറ്റി
29 മുതൽ നടക്കുന്ന പരീക്ഷ രാവിലെ 9.30 മുതൽ
24, 25, 28 തിയതികളിൽ നടത്താനിരുന്ന കോളജ്/ വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ എൽആർപി/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിടിഎഫ്പി/ ബിവിസി/ ബിഎ അഫ്സൽഉൽഉലമ/ബിവോക് (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 29 മുതൽ നടക്കുന്ന പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. 24, 25, 28 തിയതികളിൽ നടത്തുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
അഞ്ചാം സെമസ്റ്റർ എൽഎൽബി പരീക്ഷ
അഞ്ചാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലർ പരീക്ഷ ജൂണ്‍ 12ന് ആരംഭിക്കും.
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ ഹിസ്റ്ററി, ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ് സി അപ്ലൈഡ് പ്ലാന്റ് സയൻസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 ജനുവരിയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ നാല് വരെ അപേക്ഷിക്കാം.
2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ പോസ്റ്റ് അഫ്സൽഉൽഉലമ/ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ)/എംഎ സംസ്കൃതം സാഹിത്യ (സ്പെഷൽ) (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂണ്‍ നാല് വരെ അപേക്ഷിക്കാം.