University News
30ലെ മാത്തമാറ്റിക്‌സ് ലക്ചര്‍ മാറ്റി
മാത്തമാറ്റിക്‌സ് പഠനവകുപ്പില്‍ 30ന് നടത്താനിരുന്ന ഡോ.പി.ടി.രാമചന്ദ്രന്‍റെ 'ദി ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്‌സ് ഇന്‍ ഇന്ത്യ' പ്രഭാഷണം ജൂണ്‍ 23ലേക്ക് മാറ്റി. സമയം രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ.

ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ ഇംഗ്ലീഷ് ലക്ചറര്‍ അഭിമുഖം

ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച യോഗ്യരായവര്‍ക്കുള്ള അഭിമുഖം 31 ന് രാവിലെ പത്തിന് സര്‍വകലാശാലാ ഭരണവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ . ഫോണ്‍ : 0494 2407106.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ 2012, 2013 പ്രവേശനം മൂന്നാം സെമസ്റ്റര്‍ (സിസിഎസ്എസ്) ബിഎ/ബിഎസ് സി/ബിഎസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബികോം/ബിബിഎ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎ/ബിടിഎച്ച്എം/ബിവിസി/ബിഎച്ച്എ/ബിഎ അഫ്‌സല്‍ഉല്‍ഉലമ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 12 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 20 വരെയും അപേക്ഷിക്കാം. 2011 ഉം അതിന് മുമ്പും പ്രവേശനം നേടിയ വിദ്യാർഥികള്‍ ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കേണ്ടതില്ല.

പരീക്ഷ

ഫസ്റ്റ് പ്രഫഷണല്‍ ബിഎഎംഎസ് സപ്ലിമെന്‍ററി പരീക്ഷ ജൂണ്‍ ആറിന് ആരംഭിക്കും.
ഒമ്പതാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഓണേഴ്‌സ്) 2011 സ്‌കീം റഗുലര്‍ /സപ്ലിമെന്‍ററി പരീക്ഷ ജൂണ്‍ 12ന് ആരംഭിക്കും.

പരീക്ഷാഫലം

അവസാന വര്‍ഷ ബിഎ/ബിഎ അഫ്‌സല്‍ഉല്‍ ഉലമ സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് ഏപ്രില്‍ 2016 പരീക്ഷാഫലം വെബ്‌സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ അഞ്ച് വരെ അപേക്ഷിക്കാം. പ്രിന്‍റൗട്ട്, ചലാന്‍ സഹിതം ജൂണ്‍ ഏഴിനകം ലഭിക്കണം.
More News