എംസിജെ പരീക്ഷാ ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംസിജെ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2018 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in)
ഗവേഷണ പ്രോജക്ടുകൾ ക്ഷണിക്കുന്നു
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് അധ്യാപകരിൽനിന്നും ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. റിസർച്ച് പ്രൊപ്പോസൽസ് ജൂൺ അഞ്ചിനകം ഡയറക്ടർ, റിസർച്ച് ഡയറക്ടറേറ്റ്, കണ്ണൂർ സർവകലാശാല എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.