ഫൈനൽ എംബിബിഎസ് പാർട്ട് - രണ്ട് പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ ഫൈനൽ എംബിബിഎസ് പാർട്ട് രണ്ട് (സപ്ലിമെന്ററി) പരീക്ഷകൾക്ക് അപേക്ഷകൾ പിഴകൂടാതെ 31 വരെയും 150 രൂപ പിഴസഹിതം ജൂണ്‍ രണ്ടു വരെയും സമർപ്പിക്കാം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷാഫോം ഫീ 40 രൂപ, മാർക്ക് ലിസ്റ്റ് ഫീ 60 രൂപ, ക്യാന്പ് ഫീ: 150 രൂപ, തിയറി (പേപ്പറൊന്നിന്) 250 രൂപ, പ്രാക്ടിക്കൽ(പേപ്പറൊന്നിന്) 260 രൂപ, വൈവ 200 രൂപ.
ബിഎ എൽഎൽബി ഓണേഴ്സ് ഡിഗ്രി പരീക്ഷ
എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഓണേഴ്സ്) ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷകൾ ജൂണ്‍ 11 ന് ആരംഭിക്കും. അപേക്ഷകൾ പിഴകൂടാതെ 30 വരെയും 150 രൂപ പിഴസഹിതം 31 വരെയും സമർപ്പിക്കാം. അപേക്ഷാഫോം ഫീ 40 രൂപ, മാർക്ക് ലിസ്റ്റ് ഫീ: 60 രൂപ, ക്യാന്പ് ഫീ : 150 രൂപ, തിയറി (പേപ്പറൊന്നിന്) 130 രൂപ, പ്രാക്ടിക്കൽ (പേപ്പറൊന്നിന്) 170 രൂപ, വൈവ 110 രൂപ. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിടെക് സപ്ലിമെന്ററി പരീക്ഷകൾ
ബിടെക് ആറാം സെമസ്റ്റർ (സപ്ലിമെന്ററി പാർട്ട് ടൈം ഉൾപ്പെടെ ന്യൂ സ്കീം) പരീക്ഷകൾ ജൂണ്‍ 27 ന് ആരംഭിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ 31ന് ആരംഭിക്കും. അപേക്ഷകൾ ഓണ്‍ലൈനായി പിഴയില്ലാതെ ജൂണ്‍ ആറു വരെയും 150 രൂപ പിഴസഹിതം എട്ടു വരെയും സമർപ്പിക്കാം. അപേക്ഷകൾ, ചലാൻ സഹിതം ജൂണ്‍ 11നകം സർവകലാശാലയിൽ എത്തിക്കണം. 2008, 2009 , 2010 അഡ്മിഷൻ വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീരജിസ്ട്രേഷൻ മെമ്മോകൂടി സമർപ്പിക്കേണ്ടതാണ്. 2010 അഡ്മിഷൻ പാർട്ട്ടൈം വിദ്യാർഥികൾ റീരജിസ്ട്രേഷൻ ചെയ്യേണ്ടതില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
കോളജുകൾ ജൂൺ ഒന്നിന് തുറക്കും
കണ്ണൂർ സർവകലാശാലയുടെ കീഴിൽ വരുന്ന എല്ലാ കോളജുകളും പഠനവകുപ്പുകളും മധ്യവേനൽ അവധി കഴിഞ്ഞ് ജൂൺ ഒന്നുമുതൽ തുറന്നുപ്രവർത്തിക്കും.
ബിപിഎഡ്, എംപിഎഡ് അഡ്മിഷൻ ടെസ്റ്റ്
കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ ബിപിഎഡ് കോഴ്സിലേക്കുള്ള അഡ്മിഷൻ ടെസ്റ്റ് 29 നും എംപിഎഡ് കോഴ്സിലേക്കുള്ള അഡ്മിഷൻ ടെസ്റ്റ് 31 നും നടക്കും. യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ (www.kannur universitydpe.com ) ലഭ്യമാണ്. അർഹതയുള്ളവർ അന്നേദിവസങ്ങളിൽ രാവിലെ ഒൻപതിന് മാങ്ങാട്ടുപറമ്പ് കാന്പസിലെ ഡിപ്പാർട്ട്മെന്റിൽ സ്പോർട്സ് കിറ്റും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.