ബിരുദ രജിസ്ട്രേഷൻ ജൂണ്‍ ആറു വരെ
201819 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂൺ ആറുവരെ നടത്താം. ഓണ്‍ലൈൻ രജിസ്റ്റർ ചെയ്തവർ അപേക്ഷയുടെയും ഫീസ് അടച്ച രസീതിന്റെയും പ്രിന്റൗട്ട് എടുത്ത് പിഴവുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രിന്റൗട്ടുകൾ സൂക്ഷിച്ചുവയ്ക്കണം. കമ്യൂണിറ്റി, സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ മാത്രം അപേക്ഷ, പ്രിന്റൗട്ട് അതത് കോളജുകളിൽ സമർപ്പിക്കണം.
പേര്, ജനനതീയതി, അക്കാദമിക് വിവരങ്ങൾ എന്നിവയൊഴികെ മറ്റു വിവരങ്ങളെല്ലാം അപേക്ഷകർക്ക് തന്നെ ആവശ്യമെങ്കിൽ മാറ്റം വരുത്താം. തെരഞ്ഞെടുത്ത കോളജുകളും കോഴ്സുകളും കോഴ്സുകളും ആവശ്യമെങ്കിൽ പുനഃക്രമീകരിക്കാവുന്നതും പുതിയ കോളജുകളും കോഴ്സുകളും ഉൾപ്പെടുത്താവുന്നതുമാണ്.
ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് എസ്ബിഐ കളക്ടിലെ യുജി അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് എന്ന കാറ്റഗറിയിൽ തന്നെ അടക്കേണ്ടതാണ്. കാറ്റഗറി മാറി അടച്ചാൽ ഫീസ് തിരികെ ലഭിക്കുന്നതല്ല. ഫീസ് അടച്ചവർ പേമെന്റ് വിജയകരമായി പൂർത്തിയായോ എന്ന് വെബ്സൈറ്റിലൂടെ(www.cap.kannuruniverstiy.ac.in ) ഉറപ്പുവരുത്തണം. പേമെന്റ് വിജയകരമായി പൂർത്തിയാക്കാത്തവർ വീണ്ടും ഫീസ് അടക്കേണ്ടതും അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി സർവകലാശാലയുമായി ബന്ധപ്പെടേണ്ടതുമാണ്. ഹെൽപ് ലൈൻ : 0497 2715261 ,0497 2715284 .
നാലാം സെമസ്റ്റർ എംഎ ഹിന്ദി വാചാ പരീക്ഷ
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ ഹിന്ദി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി മാർച്ച് 2018) യുടെ വാചാ പരീക്ഷ ജൂൺ 18, 19 തീയതികളിൽ തലശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കും.
വാക്ക് ഇൻ ഇന്റർവ്യു
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറന്പ് കാന്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലേക്ക് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുവേണ്ടിയുള്ള വാക്ഇൻഇന്റർവ്യു 31ന് സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് നടത്തും. താത്പര്യമുള്ള നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 210 രൂപ സർവകലാശാല ഫണ്ടിൽ അടച്ച രസീതുമായി അന്നേദിവസം രാവിലെ 9.30ന് എത്തണം. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in). ലഭ്യമാണ്.