University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ജൂ​ണ്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 18 ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ), കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ണ്‍ 14ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, വൈ​വാ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വാ​വോ​സി​യും ജൂ​ണ്‍ നാ​ല് മു​ത​ൽ 13 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.​വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​വി​എ പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ്(​എം​വി​എ) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ടൈം​ടേ​ബി​ൾ

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കാ​റ്റ​റിം​ഗ് സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ജൂ​ണ്‍ ആ​റു​വ​രെ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

തോ​ന്ന​യ്ക്ക​ൽ ശ്രീ ​സ​ത്യ​സാ​യ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ (എ​യ്ഡ​ഡ്)
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം


പു​തു​താ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത എ​യ്ഡ​ഡ് കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ശ്രീ ​സ​ത്യ​സാ​യ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ ബി​എ ഇം​ഗ്ലീ​ഷ് (30 സീ​റ്റ്), ബി​കോം ഫി​നാ​ൻ​സ് (40 സീ​റ്റ്), ബി​എ​സ്‌​സി ഫി​സി​ക്സ് (30 സീ​റ്റ്) എ​ന്നീ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ചു. താ​ത്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം.​നി​ല​വി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​കോ​ള​ജും കോ​ഴ്സു​ക​ളും അ​പേ​ക്ഷ​യി​ൽ ചേ​ർ​ക്കാം.​പു​തു​താ​യി കോ​ള​ജും കോ​ഴ്സും ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റം വ​രു​ത്തി​യ പു​തി​യ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.​ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം2018 സി​ബി​എ​സ്ഇ പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും (ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ), യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള​ള 201819 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

സി​ബി​എ​സ്ഇ 12ാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, വി​ക​ലാം​ഗ​ർ, ത​മി​ഴ് ഭാ​ഷ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ൾ, സ്പോ​ർ​ട്സ് ക്വോ​ട്ട എ​ന്നി​വ​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും ത​ന്നെ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ബി​ടെ​ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2017 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ ടി​ക്ക​റ്റു​മാ​യി 28 മു​ത​ൽ ജൂ​ണ്‍ നാ​ലു​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.