ഫാഷന്‍ ഡിസൈനിംഗ് ബിരുദ പഠനം
കോഴിക്കോട് പി.ടി. ഉഷ റോഡിലെ സര്‍വകലാശാലാ കേന്ദ്രത്തില്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയന്‍സ് വ്യത്യാസമില്ലാതെ ഏത് വിഷയത്തിലേയും പ്ലസ്ടുക്കാര്‍ക്ക് ബിഎസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് ചേരാവുന്നതാണ്. മികച്ച തൊഴില്‍ സാധ്യതയുള്ള മേഖലയാണ് ഫാഷന്‍ ഡിസൈനിംഗ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കാണ് ഈ കേന്ദ്രത്തില്‍ പ്രവേശനം. സര്‍വകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക്: 0495 2761335.
പ്രൈവറ്റ് രജിസ്ട്രേഷന് നേടിയവര്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറണം
201718 വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്ട്രേഷന് വഴി വിവിധ ബിരുദ പ്രോഗ്രാമുകള്‍ക്ക് (ബിഎ ഉറുദു, ബിഎ മള്‍ട്ടീമീഡിയ ഒഴികെ) പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് എസ്ഡിഇ മോഡിലേക്ക് മാറുന്നതിന് ആയിരം രൂപ സൂപ്പര്‍ ഫൈനോടെ ഇന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രിന്റൗട്ട് 31 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ സ്വീകരിക്കും. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എംഎ/എംഎസ് സി/എം.കോം/എംഎസ്ഡബ്ല്യൂ/എംസിജെ/എംടിടിഎം/എംബിഇ/എംടിഎച്ച്എം (സിയുസിഎസ്എസ്, 2013 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ എട്ട് വരെയും 150 രൂപ പിഴയോടെ ജൂണ്‍ 13 വരെയും അപേക്ഷിക്കാം.
എംസിഎ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ
എംസിഎ (2010, 2011 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 11ന് നടക്കും. ഹാള്‍ടിക്കറ്റ് സ്പെഷല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റില്‍ നിന്ന് ജൂണ്‍ നാലിന് ലഭിക്കും. ഐഡി കാര്‍ഡ് ഹാജരാക്കണം.
ബിആര്‍ക് പരീക്ഷാ കേന്ദ്രം മാറ്റം
ആറാം സെമസ്റ്റര്‍ ബിആര്‍ക് പരീക്ഷക്ക് കള്ളന്തോട് കെഎംസിടി കോളജ് ഓഫ് ആര്കിടെക്ചര് കേന്ദ്രമായി അപേക്ഷിച്ചവര്‍ ചേലേമ്പ്ര ഡിജി കോളജ് ഓഫ് ആര്‍കിടെക്ചറിലാണ് പരീക്ഷ എഴുതേണ്ടത്.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി ജിയോഗ്രഫി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം.
2017 ഒക്ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഫില്‍ സംസ്കൃതം പരീക്ഷാഫലം വെബ്സൈറ്റില്‍ .
രണ്ടാം സെമസ്റ്റര്‍ എംസിഎ (സിയുസിഎസ്എസ്) ഡിസംബര്‍ 2017 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം.
സര്‍വകലാശാലയുടെ നെല്ല് മ്യൂസിയത്തിലേക്ക് ബംഗാളില്‍ നിന്ന് 35 നെല്ലിനങ്ങള്‍ കൂടി
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയുടെ മലപ്പുറം ബിഎഡ് കേന്ദ്രത്തിലെ നെല്ല് മ്യൂസിയത്തിലേക്ക് ബംഗാളില്‍ നിന്ന് 35 ഇനം നെല്‍വിത്തുകള്‍ കൂടി ലഭിച്ചു.
തമിഴ്നാട്ടിലെ വേദാരണ്യത്തില്‍ സംഘടിപ്പിച്ച ദേശീയതല നെല്ല് ഉല്‍സവത്തില്‍ പങ്കെടുത്ത ബിഎഡ് കേന്ദ്രം പ്രിന്‍സിപ്പല്‍ ഗോപാലന് മങ്കട നെല്‍വിത്തുകള്‍ ഏറ്റുവാങ്ങി. കാമിനി, ബംഗാള്‍ ബസുമതി, ആള്ടാപതി, ദേരാദാന് , നാഗേശ്വരി, രൂപാലി, കബിരാജ്സാല് , മേഘ്നദുംറു, വാഗാഭതി, ബഹുരൂപി തുടങ്ങിയ ഇനങ്ങള്‍ ബംഗാളിലെ പ്രതിനിധികളാണ് സമ്മാനിച്ചത്. രണ്ട് ദിവസത്തെ നെല്ല് ഉല്‍സവത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിനങ്ങള്‍ക്കൊപ്പം വയനാട്ടില്‍ നിന്നുള്ള നെല്ലിനങ്ങളും പ്രദര്‍ശിപ്പിച്ചു. മലബാറിലെ പ്രഥമ നെല്ല് മ്യൂസിയം മലപ്പുറം ബിഎഡ് കേന്ദ്രത്തില്‍ മാര്‍ച്ച് 27ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീറാണ് ഉദ്ഘാടനം ചെയ്തത്.