ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് പരീക്ഷാഫലം
2017 ഡിസംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2008സ്കീം സപ്ലിമെന്ററി)പരീക്ഷാഫലം വെബ്സൈറ്റിൽ.
ബിബിഎ പരീക്ഷാഫലം
2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ,2018 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിബിഎ(വിദൂര വിദ്യാഭ്യാസം)എന്നീ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. പരീക്ഷാഫലം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്.
ബിഎഎസ്എൽപി പരീക്ഷാഫലം
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഎസ്എൽപി( സിബിസിഎസ്എസ് സ്ട്രീം ആന്റ് ഓൾഡ് സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 14.
പഞ്ചവത്സര എംബിഎ(ഇന്റഗ്രേറ്റഡ്)/ബിഎ എംഎഎം ടൈംടേബിൾ
2018 ജൂണ്‍ / ജൂലൈ മാസങ്ങളിൽ നടക്കുന്ന ഒന്ന് ,മൂന്ന് ,അഞ്ച് പഞ്ചവത്സര എംബിഎ(ഇന്റഗ്രേറ്റഡ്)/ബിഎ എംഎഎം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) പരീക്ഷാഫലം
2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) (20162018ബാച്ച്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 16.
ബിടെക് (2008 സ്കീം) ഫലം
2017 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) (സപ്ലിമെന്ററി, ട്രാൻസിറ്ററി, മേഴ്സിചാൻസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 14.
എംഎച്ച്എ ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2018 ജൂണ്‍ 21ന് ആരംഭിക്കുന്ന മൂന്നാം വർഷ എംഎച്ച്എ(റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
മാസ്റ്റർ ഓഫ് വിഷ്വൽ ആർട്ട്സ് പ്രവേശനം
സർവകലാശാലയുടെ കീഴിലുളള രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്ട്സിൽ മാസ്റ്റർ ഓഫ് വിഷ്വൽ ആർട്ട്സ് ഇൻ പെയിന്റിംഗ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്ട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 201819 വർഷത്തേക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷ സമർപ്പിക്കുവാനുളള അവസാന തീയതി ജൂലൈ 25.അപേക്ഷ ഫോമും വിജ്ഞാപനവും വെബ്സൈറ്റിൽ ലഭിക്കും.
ഒന്നാം വർഷ ബിരുദ പ്രവേശനം: തിരുത്തലുകൾക്ക് അവസരം
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള (20182019)ഓണ്‍ലൈൻ രജിസ്ട്രേഷൻ അപേക്ഷയിൽ അക്കാദമിക് വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുവാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നു. 31 മുതൽ ജൂണ്‍ നാലുവരെ തിരുത്തലുകൾ വരുത്തും. തിരുത്തലുകൾ വരുത്തികഴിഞ്ഞ്Save and Refresh നൽകിയശേഷം Submit ചെയ്ത് പുതിയ പ്രിന്റ് ഒൗട്ട് എടുത്ത് തുടർ ഉപയോഗങ്ങൾക്കായി സൂക്ഷിക്കുക.ഇതിനോടകം തന്നെ സ്പോട്സ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് വിവിധ കോളജുകളിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ വിദ്യാർഥികൾ തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിൽ പുതിയ പ്രിന്റ്ഒൗട്ട് ബന്ധപ്പെട്ട കോളജിൽ/ കോളജുകളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ എട്ടിന് അവസാനിക്കും. ഓണ്‍ലൈൻഅപേക്ഷയുടെ പകർപ്പുകൾ സർവകലാശാലയ്ക്ക് അയക്കേണ്ടതില്ല.
ഒന്നാം വർഷ ബിരുദം: വിവിധ യുഐടികളിൽ പുതിയ കോഴ്സുകൾ ഓണ്‍ലൈനായി അപേക്ഷിക്കാം
വിവിധ യുഐടികളിൽ ബിരുദപഠനത്തിന് പുതിയ കോഴ്സുകൾ അനുവദിച്ചു.
വെള്ളറട യുഐടി: ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (45 സീറ്റ്), ബിഎ ഇംഗ്ലീഷ് & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (45 സീറ്റ്)
കരുവാറ്റ യുഐടി: ബികോം ടാക്സ് പ്രൊസീജ്യർ & പ്രാക്ടീസ് (45 സീറ്റ്), ബിഎസ്സി കംപ്യൂട്ടർ സയൻസ് (45 സീറ്റ്).
പത്തനാപുരം യുഐടി: ബിബിഎ (45 സീറ്റ്)
ആലപ്പുഴ യുഐടി: ബികോം കോഓപ്പറേഷൻ (45 സീറ്റ്)
പാറശാല യുഐടി: ബിഎ മലയാളം & മാസ്സ് കമ്യൂണിക്കേഷൻ (30 സീറ്റ്), ബിഎസ്സി ഇലക്ട്രോണിക്സ് (30 സീറ്റ്)
താത്പര്യമുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ അപേക്ഷയിൽ ഓപ്ഷനായി ഈ കോഴ്സുകൾ ചേർക്കാം. പുതുതായി കോഴ്സുകൾ ചേർത്ത് കഴിഞ്ഞ് Save & Refresh നൽകി Submit ചെയ്ത് പുതിയ പ്രിന്റൗട്ട് എടുത്ത് തുടർആവശ്യങ്ങൾക്കായി സൂക്ഷിക്കണം.
ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ജൂണ്‍ എട്ടാണ്. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേയ്ക്ക് അയയ്ക്കേണ്ടതില്ല.