University News
കോളജുകൾ ജൂണ്‍ നാലിന് തുറക്കും
എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകൾ മധ്യവേനലവധിക്കുശേഷം ജൂണ്‍ നാലിന് തുറക്കും. ജൂണ്‍ ഒന്നിന് പകരം ജൂണ്‍ 30നു പ്രവൃത്തിദിനമായിരിക്കും.

എംജി ബിരുദ ഏകജാലകം: ജാതിസംവരണം ഒഴികെയുള്ള സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം

സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകർക്ക് ഇന്നുകൂടി കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂണ്‍ രണ്ടിന് കോളജുകളിൽ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ജൂണ്‍ നാലിനുള്ളിൽ പൂർത്തീകരിക്കണം. പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കോളജധികൃതർ നാലിന് തന്നെ ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടലിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം. പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ കോളജ് അധികൃതർ ഉത്തരവാദികളായിരിക്കും. മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശന നടപടികൾ സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇതിനു വിരുദ്ധമായ പ്രവർത്തനങ്ങൾ സർവകലാശാല ഗൗരവമായി കാണുന്നതും അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സർവകലാശാലയിലേക്ക് ഒടുക്കേണ്ട ഫീസ് ഓണ്‍ലൈൻ പേമെന്‍റ് ഗേറ്റ്വേ വഴി ഒടുക്കുന്നതിന് കോളജധികൃതർ ശ്രദ്ധിക്കണം.

പുതുക്കിയ പരീക്ഷാ തീയതി

മേയ് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ പിജി (സിഎസ്എസ്) ആൻഡ് അഞ്ചാം സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ സീപാസ്) തിയറി പരീക്ഷകൾ നാള്െ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ജൂണ്‍ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ഡിഡി എംസിഎ (2016 അഡ്മിഷൻ റെഗുലർ, 2014 2015 അഡ്മിഷൻ സപ്ലിമെന്‍ററി) മൾട്ടിമീഡിയ സിസ്റ്റംസ് എന്ന പേപ്പറിന്‍റെ പരീക്ഷ അഞ്ചിന് നടത്തുവാൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2016 അഡ്മിഷൻ റെഗുലർ ആൻഡ് പഴയ സ്കീം 2009 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ 26ന് ആരംഭിക്കും. അപേക്ഷകൾ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും സ്വീകരിക്കും.


നാലാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകൾ ജൂണ്‍ 19ന് ആരംഭിക്കും

അപേക്ഷകൾ നാലു വരെയും 50 രൂപ പിഴയോടെ അഞ്ചു വരെയും 500 രൂപ സൂപ്പർഫൈനോടെ ഏഴു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

എംകോം സൂക്ഷ്മപരിശോധന

2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ നാലു മുതൽ ആറു വരെ എംജി സർവകലാശാലാ കാന്പസിലെ സിൽവർ ജൂബിലി പരീക്ഷാഭവനിലെ ഇ.ജെ. അഞ്ച് സെക്ഷനിൽ (റൂം നന്പർ 226) തിരിച്ചറിയൽ രേഖകൾ, ഹാൾടിക്കറ്റുമായി ഹാജരാകണം.