ബിടിഎഫ്പി പരീക്ഷയ്ക്ക് മാറ്റമില്ല
ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയെങ്കിലും തൃശൂര്‍ ചേതന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിടിഎഫ്പി പരീക്ഷയ്ക്ക് മാറ്റമില്ല.
കോണ്ടാക്ട് ക്ലാസ്
മാറ്റിവച്ച രണ്ടാം സെമസ്റ്റര്‍ യുജി കോണ്ടാക്ട് ക്ലാസുകള്‍ (2017 പ്രവേശനം) രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത് തിയതികളില്‍ മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നടത്തും. കോണ്ടാക്ട് ക്ലാസ് ഷെഡ്യൂള്‍ വെബ്സൈറ്റില്‍ . ഫോണ്‍: 0494 2407494, 2400288.
സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ 2005 മുതല്‍ പ്രവേശനം നേടിയ അവസാന വര്‍ഷ ബികോം പാര്‍ട്ട് മൂന്ന് (പേപ്പര്‍ ഒന്ന് മുതല്‍ പതിനേഴ് വരെ) സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പറിന് 2,500 രൂപ. പ്രിന്റൗട്ട്, ചലാന്‍, എല്ലാ മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പുകൾ എന്നിവ സഹിതം കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്, സ്പെഷല്‍ സപ്ലിമെന്റെറി എക്സാം യൂണിറ്റ്, പരീക്ഷാഭവന്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തില്‍ ജൂലൈ മൂന്നിനകം ലഭിക്കണം.
ബിഎഡ് പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിഎഡ് (ദ്വിവത്സരം, 2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
എംഎ ഇംഗ്ലീഷ് വൈവാ വോസി
വിദൂരവിദ്യാഭ്യാസം ഫൈനല്‍ എംഎ ഇംഗ്ലീഷ് വൈവാ വോസി 19 മുതല്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും (നോര്‍ത്ത് സോണ്‍), തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലും (സൗത്ത് സോണ്‍) നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
പരീക്ഷാ കേന്ദ്രം
ഒന്നാം വര്‍ഷ ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ ശാന്തിഗിരി ആയുര്‍വേദ കോളജില്‍ പരീക്ഷ എഴുതണം.
പരീക്ഷാഫലം
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ ഇസ്ലാമിക് സ്റ്റഡീസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 11 വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി മൈക്രോബയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ബിപിഎഡ് (ദ്വിവത്സരം) മൂന്നാം സെമസ്റ്റര്‍ , നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് എന്നീ എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
ഒന്ന്, നാല് സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്വെയര് ഡവലപ്മെന്റ്/ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷാ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
പുനര്‍മൂല്യനിര്‍ണയ ഫലം
തൃശൂര്‍ സെന്റ് തോമസ് കോളജ്, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ്, മലപ്പുറം ഗവണ്മെന്റ് കോളജ്, മുട്ടില്‍ ഡബ്ല്യൂഎംഒ കോളജ് എന്നീ പരീക്ഷാ കേന്ദ്രങ്ങളുടെ സബ് സെന്ററുകളില്‍ 2017 ഏപ്രിലില്‍ വിദൂരവിദ്യാഭ്യാസം എംകോം മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷ എഴുതി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചവരുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.
ഓറിയന്റേഷന്‍ പ്രോഗ്രാം മാറ്റി
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഏഴ് മുതല്‍ നടത്താനിരുന്ന ഓറിയന്റേഷന്‍ പ്രോഗ്രാം 19 മുതല്‍ ജൂലൈ 16 വരെ നടത്തും. വെബ്സൈറ്റില്‍. ഫോണ്‍: 0494 2407351.
വിരമിച്ചവരുടെ വിവരങ്ങളുമായി വെബ് പോർട്ടൽ
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച അധ്യാപക/അനധ്യാപക ജീവനക്കാരുടെ വ്യക്തിഗത, ഔദ്യോഗിക പെന്ഷന് വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുത്തിയ വെബ്പോര്‍ട്ടല്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ വര്‍ഷങ്ങളില്‍ വിരമിച്ച മുഴുവന്‍ പേരുടെയും വിശദാംശങ്ങള്‍ അതത് വ്യക്തികളുടെ വെബ് പേജില്‍ ലഭ്യമാക്കുന്ന ജോലി പുരോഗമിച്ചുവരികയാണ്. പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. സിൻഡിക്കറ്റ് അംഗം കെ.കെ.ഹനീഫ, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, പരീക്ഷാ കണ്ട്രോളര് ഡോ.വി.വി.ജോര്‍ജുകുട്ടി, പെന്‍ഷനേഴ്സ് ഫോറം പ്രസിഡന്റ് കെ.പി.പോള്‍, സിയുസിസി ഡയറക്ടര്‍ ഡോ.വി.എല്‍. ലജീഷ് എന്നിവര്‍ പങ്കെടുത്തു.
അധ്യാപകര്‍ ഓണ്‍ലൈന്‍ വിജ്ഞാന സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണം: പ്രോവൈസ് ചാന്‍സലര്‍
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി അധ്യാപകര്‍ പാഠപുസ്തകത്തിന് പുറത്തുള്ള ഓണ്‍ലൈന്‍ വിജ്ഞാന സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തണമെന്ന് കാലിക്കട്ട് സര്‍വകലാശാലാ പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പറഞ്ഞു.
സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക അധ്യാപന പരിശീലന കേന്ദ്രത്തില്‍ ഒരു മാസത്തെ സമഗ്ര പരിശീലന പരിപാടിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശീലനത്തിൽ സംസ്ഥാനത്തെ വിവിധ സര്‍വകലാശാല/കോളജുകളിലെ 50 അധ്യാപകര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രോവൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. എഡ്യുക്കേഷന്‍ പഠനവകുപ്പ് മേധാവി ഡോ.പി.കെ.അരുണ, ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.