University News
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ഇ​​ന്നു മു​​ത​​ൽ മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഓ​​ണ്‍​ലൈ​​നി​​ൽ
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ഇ​​പ്പോ​​ൾ ന​​ൽ​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​ങ്ങ​​ളാ​​യ ഓ​​ണ്‍​ലൈ​​ൻ ഫീ​​സ്, എ​​ലി​​ജി​​ബി​​ല​​റ്റി, ഇ​​ക്വ​​ല​​ൻ​​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് പു​​റ​​മെ ആ​​റോ​​ളം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും ഇ​​നി മു​​ത​​ൽ ബ​​ജ​​റ്റ് മോ​​ണി​​റ്റ​​റിം​​ഗി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു മു​​ത​​ൽ ഓ​​ണ്‍​ലൈ​​നി​​ൽ ല​​ഭ്യ​​മാ​​ക്കും.

ലോ​​ക​​ത്തി​​ന്‍റെ ഏ​​തു കോ​​ണി​​ൽ​​നി​​ന്നും അ​​പേ​​ക്ഷി​​ക്കു​​വാ​​നും അ​​പേ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ൽ​​കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാ​​നും, ല​​ഭി​​ച്ച സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഒ​​റി​​ജി​​ന​​ൽ ആ​​ണോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ക്കു​​വാ​​നു​​മു​​ള്ള ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​ന​​മാ​​ണ് ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്. മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, മെ​​ട്രി​​ക്കു​​ലേ​​ഷ​​ൻ, റെ​​ക്കൊ​​ഗ്നി​​ഷ​​ൻ, കോ​​ള​​ജ് ട്രാ​​ൻ​​സ്ഫ​​ർ, എ​​ൻ​​എ​​സ്എ​​സ് അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ ഗ്രേ​​സ് മാ​​ർ​​ക്ക് ദാ​​നം വ​​രെ എ​​ന്നീ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും സേ​​വ​​ന​​ങ്ങ​​ളും ഓ​​ണ്‍​ലൈ​​ൻ മു​​ഖേ​​ന ല​​ഭ്യ​​മാ​​കും. ഇ​​തി​​ലൂ​​ടെ യൂ​​ണി​​വേ​​ഴ്സി​​റ്റി കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി സൗ​​ഹൃ​​ദ​​വും, ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ കൃ​​ത്യ​​ത​​യും വേ​​ഗ​​ത​​യും ആ​​ർ​​ജി​​ക്കു​​മെ​​ന്നും വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

201819 ബ​​ജ​​റ്റ് നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ഈ ​​ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത മൂ​​ന്നു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ എ​​ല്ലാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നി​​ൽ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ഫി​​നാ​​ൻ​​സ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ഡോ. ​​കെ. ഷെ​​റ​​ഫു​​ദ്ദീ​​ൻ അ​​റി​​യി​​ച്ചു. ഇ​​തു​​മൂ​​ലം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​ത്താ​​തെ ത​​ന്നെ എ​​സ്എം​​എ​​സി​​ലൂ​​ടെ അ​​പേ​​ക്ഷ​​ക​​ളു​​ടെ പു​​രോ​​ഗ​​തി അ​​റി​​യു​​വാ​​ൻ സാ​​ധി​​ക്കും. വി​​വി​​ധ സെ​​ക്ഷ​​നു​​ക​​ളി​​ലെ അ​​പേ​​ക്ഷാ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് എ​​ടു​​ക്കു​​ന്ന കാ​​ല​​താ​​മ​​സ​​വും ഇ​​തി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കാ​​നാ​​വും. എ​​ൻ​​എ​​സ്എ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി ബ്ല​​ഡ് ഡോ​​ണേ​​ഴ്സ് ഫോ​​റം എ​​ന്ന പു​​തി​​യ ഒ​​രു ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​വും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.