പുതുക്കിയ പരീക്ഷാ തീയതി
അഞ്ച്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം (2016 അഡ്മിഷൻ സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം 22, 25 തീയതികളിൽ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
എംജി ബിരുദ ഏകജാലകം:ജാതിസംവരണം ഒഴികെയുള്ള സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം നാലിന് നടക്കും
സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ വിഭാഗങ്ങളിലേക്കുള്ള പ്രവേശനം നാലിന് അതാത് കോളജുകളിൽ നടത്തും. മേൽ വിഭാഗങ്ങളിലേക്കുള്ള റാങ്ക്ലിസ്റ്റ് ഇന്ന് രാവിലെ 10ന് കോളജുകളിൽ പ്രസിദ്ധീകരിക്കും. കോളജ് അധികൃതർ റാങ്ക് ലിസ്റ്റുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുന്‍പായി അപ്ലോഡ് ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് അധികൃതർ നാലിന് തന്നെ ഓണ്‍ലൈൻ അഡ്മിഷൻ പോർട്ടലിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണം. പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ കോളജ് അധികൃതർ ഉത്തരവാദികളായിരിക്കും. മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശന നടപടികൾ സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് മാത്രമേ നടത്താൻ പാടുള്ളൂ. ഇതിനു വിരുദ്ധമായ പ്രവർത്തനങ്ങൾ സർവകലാശാല ഗൗരവമായി കാണുന്നതും അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്.
മേൽപ്പറഞ്ഞ സംവരണ വിഭാഗങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സർവകലാശാലയിലേക്ക് ഒടുക്കേണ്ട ഫീസ് കോളജ് അധികൃതർക്ക് ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈൻ പോർട്ടൽ വഴി പ്രവേശനദിവസം തന്നെ അടയ്ക്കണം.
ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ അവസാനിക്കും
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ വൈകുന്നേരം അഞ്ചിന് അവസാനിക്കും.
ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ
തപാൽ സമരം മൂലം തപാൽ ഉരുപ്പടികളുടെ നീക്കം തടസപ്പെട്ടതിനാൽ, മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ ജൂണ്‍ 2018 പരീക്ഷയ്ക്ക് മേയ് 15ന് ശേഷം തപാലിൽ അപേക്ഷ അയച്ചിട്ടുള്ള വിദ്യാർഥികൾ തങ്ങളുടെ അപേക്ഷകൾ യഥാസമയം സർവകലാശാലയിൽ ലഭിച്ചിട്ടുണ്ടെന്ന് ബിഎ, ബികോം (പ്രൈവറ്റ്) സെക്ഷനുകളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.
വാക്ക് ഇൻ ഇന്റർവ്യൂ
സർവകലാശാലയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ സീനിയർ ഹാർഡ്വെയർ, നെറ്റ്വർക്ക് എൻജിനീയർ തസ്തികയിൽ നിയമനം നടത്തുന്നതിനായി ഏഴിന് സർവകലാശാലാ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 0481 2733303.
പരീക്ഷാഫലം
2017 ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
ഇന്നു മുതൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഓണ്‍ലൈനിൽ മാത്രം
കോട്ടയം: എംജി സർവകലാശാലാ ബഡ്ജറ്റ് മോണിറ്ററിംഗിന്റെ ഭാഗമായി മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഓണ്‍ലൈൻ സേവനങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ നിർവഹിച്ചു. ആദ്യത്തെ ഓണ്‍ലൈൻ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് തേവര എസ്എച്ച് കോളജിലെ ബികോം വിദ്യാർഥിനിയായ മീനു ട്രീസാ ജോണിന് അയച്ചു. ലോകത്തിന്റെ ഏതു കോണിൽ നിന്നും അപേക്ഷിക്കാനും അപേക്ഷയുടെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും, ലഭിച്ച സർട്ടിഫിക്കറ്റ് ഒറിജിനൽ ആണോ എന്ന് പരിശോധിക്കുവാനുമുള്ള ഓണ്‍ലൈൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ, മെട്രിക്കുലേഷൻ റക്കൊഗ്നിഷൻ, കോളജ് ട്രാൻസ്ഫർ, എൻഎസ്എസ് അഡ്മിഷൻ മുതൽ ഗ്രേസ് മാർക്ക് ദാനം വരെ എന്നീ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈൻ മുഖേന ലഭ്യമാകും. ഓണ്‍ലൈൻ സേവനങ്ങൾ ആരംഭിച്ചതോടുകൂടി മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇന്നു മുതൽ ഓണ്‍ലൈനിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. സർവകലാശാലാ സിൻഡിക്കേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, ഡോ. കെ. ഷെറഫുദ്ദീൻ, ഡോ. എ. ജോസ്, ഡോ. കെ. കൃഷ്ണദാസ്, ഡോ. അജി സി. പണിക്കർ, ഡോ. എം.എസ്. മുരളി, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പ്ര എന്നിവർ പങ്കെടുത്തു.