University News
ബി​രു​ദ പ്ര​വേ​ശ​നം: ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താം
ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഈമാസം ആ​റു​വ​രെ ഓ​പ്ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റം വ​രു​ത്താം. പു​തി​യ കോ​ള​ജു​ക​ളോ കോ​ഴ്സു​ക​ളോ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​തും തെ​ര​ഞ്ഞെ​ടു​ത്ത​ കോ​ള​ജു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​വു​ന്ന​തുമാണ്.

പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം

ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു പി​ഴ​വു​ക​ൾ ഒ​ന്നും​ത​ന്നെയി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. പേ​ര്, ജ​ന​ന​ തീ​യ​തി, അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​ർ​ക്കുത​ന്നെ ലോ​ഗി​ൻ ചെ​യ്തു മാ​റ്റം വ​രു​ത്താം. പേ​ര്, ജ​ന​ന​തീ​യ​തി, അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

മൊ​ബൈ​ൽ ആ​പ്

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​ൻ​ഡ്രോ​യി​ഡ് മൊ​ബൈ​ൽ ആ​പ് വ​ഴി ല​ഭ്യ​മാ​ണ്. ഈ ​സേ​വ​ന​ത്തി​നാ​യി ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ kannur universityallotment 2018 എ​ന്ന് ടൈ​പ്പ് ചെ​യ്ത് ആ​ൻ​ഡ്രോ​യി​ഡ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം.

കോ​ള​ജ്, കോ​ഴ്സു​ക​ൾ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ, അ​ലോ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​യ​തി​ക​ളി​ൽ, പ്രോ​സ്പെ​ക്ട​സ്, ഫോ​ൺ വ​ഴി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഈ ​ആ​പ് വ​ഴി ല​ഭ്യ​മാ​ണ്. അ​തു​കൂ​ടാ​തെ അ​ലോ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​ഷ് മെ​സേ​ജാ​യി മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ സ്റ്റാ​റ്റ​സും ഈ ​ആ​പ് വ​ഴി ല​ഭ്യ​മാ​കു​ന്ന​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കു താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9048737780.

എം​സി​എ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലേ​ക്കും വി​വി​ധ ഐ​ടി സെ​ന്‍റ​റു​ക​ളി​ലേ​ക്കു​മു​ള്ള എം​സി​എ (ത്രി​വ​ത്സ​ര കോ​ഴ്സ്), എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (ദ്വി​വ​ത്സ​ര കോ​ഴ്സ്) പ്ര​വേ​ശ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​ഴെ പ​റ​യും​പ്ര​കാ​രം ന​ട​ത്തും. പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫീ​സ് എ​ന്നി​വ സ​ഹി​തം ഇ​ന്‍റ​ർ​വ്യു ഹാ​ജ​രാ​ക​ണം.

എ​ൻ​ട്രി ഏ​ഴി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ ന​ട​ക്കും. റാ​ങ്ക് ന​ന്പ​ർ, തീ​യ​തി, സ​മ​യം എ​ന്നി​വ ചു​വ​ടെ: ഒ​ന്നു മു​ത​ൽ 50 വ​രെ എ​ട്ടിനു രാ​വി​ലെ പ​ത്തു മു​ത​ൽ, 51 മു​ത​ൽ 100 വ​രെ എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​ത​ൽ, 101 മു​ത​ൽ 150 വ​രെ 11ന് ​രാ​വി​ലെ പ​ത്തു​ത​ൽ, 151 മു​ത​ൽ 200 വ​രെ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ര​ണ്ടു​വ​രെ.

ര​ണ്ടാം വ​ർ​ഷ പി​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​പേ​ക്ഷ ക്ഷ​ണി​ച്ച ര​ണ്ടാം വ​ർ​ഷ പി ​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ണ്‍ ഒ​ന്നുമു​ത​ൽ പു​തു​ക്കി​യ നി​ര​ക്കി​ലു​ള്ള ഫീ​സാ​ണു ന​ൽ​കേ​ണ്ട​ത്. പു​തു​ക്കി​യ ഫീ​സ്: തി​യ​റി റ​ഗു​ല​ർ 120 രൂ​പ (സ​പ്ലിമെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്190/), പ്രാ​ക്‌ടിക്ക​ൽ 190 രൂ​പ (സ​പ്ലി​മെ​ന്‍റ​റി 210/), പ്രൊ​ജ​ക്‌ട്/ ഡി​സ​ർ​ട്ടേ​ഷ​ൻ 505 രൂ​പ, വൈ​വ 120 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 65 രൂ​പ, അ​പേ​ക്ഷാ​ഫോം ഫീ 45 ​രൂ​പ, സെ​ന്‍റ​ർ​ ഫീ 25 രൂ​പ, ക്യാ​ന്പ് ഫീ 160 ​രൂ​പ).

മൂ​ന്നാം വ​ർ​ഷ ബി​പി​ടി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

നാ​ലി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​പി​ടി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 18 ലേ​ക്ക് മാ​റ്റി​വ​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.

എം​സി​എ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്​മെ​ന്‍റി​ലേ​ക്കും വി​വി​ധ ഐ​ടി സെ​ന്‍റ​റു​ക​ളി​ലേ​ക്കു​മു​ള്ള എം​സി​എ (ത്രി​വ​ത്സ​ര കോ​ഴ്സ്), എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (ദ്വി​വ​ത്സ​ര​കോ​ഴ്സ്), പ്ര​വേ​ശ​ന​ത്തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​ഴെ​പ​റ​യും പ്ര​കാ​രം ന​ട​ത്തും. പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ൺലോ​ഡ് ചെ​യ്ത് എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫീ​സ് എ​ന്നി​വ സ​ഹി​തം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.

എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (ദ്വി​വ​ത്സ​ര കോ​ഴ്സ്) ഏഴിന് രാ​വി​ലെ 10 മു​ത​ൽ. എം​സി​എ (ത്രി​വ​ത്സ​ര കോ​ഴ്സ്) (ഐടി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലേ​ക്കും വി​വി​ധ ഐ​ടി സെ​ന്‍റ​റു​ക​ളി​ലേ​ക്കും) റാ​ങ്ക് ന​ന്പ​ർ, തീ​യ​തി, സ​മ​യം എ​ന്നീ ക്ര​മ​ത്തി​ൽ. ഒ​ന്നു മു​ത​ൽ 50 വ​രെ എട്ടിന് രാ​വി​ലെ 10 മു​ത​ൽ. 51 മു​ത​ൽ 100 വ​രെ എട്ടിന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ. 101 മു​ത​ൽ 150 വ​രെ 11ന് രാ​വി​ലെ 10 മു​ത​ൽ. 151 മു​ത​ൽ 200 വ​രെ 11ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ.

പ്ര​വേ​ശ​ന പ​രീ​ക്ഷ 10ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201819 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് 2018 മേ​യ് മൂ​ന്നി​ലെ വി​ജ്ഞാ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഈമാസം 10ന് ​രാ​വി​ലെ 10 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ, ആ​വ​ശ്യ​മു​ള്ള​വ​രു​ടെ വി​ഷ​യം തി​രി​ച്ചു​ള്ള പേ​രു​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ര​ണ്ടു മു​ത​ൽ ല​ഭ്യ​മാ​ണ്. ഇതുസം​ബ​ന്ധി​ച്ച് പ​രാ​തി എ​ന്തെ​ങ്കി​ലുമു​ണ്ടെ​ങ്കി​ൽ നാ​ലി​ന് മു​ന്പാ​യി അ​റി​യി​ക്ക​ണം. ഫോ​ൺ: 0497 2715227. പ​രീ​ക്ഷ​യ്ക്കു​ള്ള ഹാ​ൾടി​ക്ക​റ്റു​ക​ൾ ര​ണ്ടു മു​ത​ൽ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​തും ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത് പ​രീ​ക്ഷാസ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. website: www.kannuruniversity.ac.in.