തോന്നയ്ക്കൽ, ശ്രീ സത്യസായ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിരുദ പ്രവേശനം
പുതുതായി അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജായ തിരുവനന്തപുരം തോന്നയ്ക്കൽ ശ്രീ സത്യസായ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലീഷ് (30 സീറ്റ്), ബികോം ഫിനാൻസ് (40 സീറ്റ്), ബിഎസ്സി ഫിസിക്സ് (30 സീറ്റ്) എന്നീ കോഴ്സുകൾ അനുവദിച്ചു. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഓണ്‍ലൈനായി അപേക്ഷ നൽകാം.നിലവിൽ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കും ഈ കോളജും കോഴ്സുകളും അപേക്ഷയിൽ ചേർക്കാം.പുതുതായി കോളജും കോഴ്സും നൽകുന്ന വിദ്യാർഥികൾ മാറ്റം വരുത്തിയ പുതിയ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.ഇതിനായി സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.
ഒന്നാം വർഷ ബിരുദ പ്രവേശനം: തിരുത്തലുകൾക്ക് അവസരം
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള (20182019)ഓണ്‍ലൈൻ രജിസ്ട്രേഷൻ അപേക്ഷയിൽ അക്കാദമിക് വിവരങ്ങളിൽ നാലുവരെ തിരുത്തലുകൾ വരുത്താം. തിരുത്തലുകൾ വരുത്തികഴിഞ്ഞ് Save and Refresh നൽകിയശേഷം Submit ചെയ്ത് പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ഉപയോഗങ്ങൾക്കായി സൂക്ഷിക്കുക.ഇതിനോടകം തന്നെ സ്പോട്സ് ,കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് വിവിധ കോളജുകളിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ വിദ്യാർഥികൾ തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിൽ പുതിയ പ്രിന്റൗട്ട് ബന്ധപ്പെട്ട കോളജിൽ/ കോളജുകളിൽ സമർപ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ എട്ടിന് അവസാനിക്കും. ഓണ്‍ലൈൻഅപേക്ഷയുടെ പകർപ്പുകൾ സർവകലാശാലയ്ക്ക് അയക്കേണ്ട തില്ല.
സിബിസിഎസ്എസ് പ്രാക്ടിക്കൽ വൈവ വോസി പരീക്ഷകൾ
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം , ബിഎസ്സികെമിസ്ട്രി,ബോട്ടണി,സുവോളജി,ബയോകെമിസ്ട്രി, ഹോംസയൻസ്, സൈക്കോളജി, ജിയോളജി, പോളിമർകെമിസ്ട്രി, മാത്തമാറ്റിക്സ് പ്രാക്ടിക്കലും വൈവവോസിയും നാലു തൽ 14 വരെ അതതുകോളേജുകളിൽ നടത്തും.ടൈംടേബിൾ വെബ്സൈറ്റിൽ.
എംഎസ് ഡബ്ല്യു പ്രവേശന പരീക്ഷ
20182019 അധ്യയനവർഷത്തേക്കുളള എംഎസ് ഡബ്ല്യു കോഴ്സിന് ലയോള കോളജിൽ പ്രവേശന പരീക്ഷ എഴുതാൻ അപേക്ഷിച്ചവരും എന്നാൽ യുഐടി പിരപ്പൻകോട് , യുഐടി ആലപ്പുഴ എന്നിവിടങ്ങളിലും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർഥികൾ പ്രത്യേകമായ അപേക്ഷ ഓണ്‍ലൈൻ ആയി (www.admissions.keralauniversity.ac.in )
എന്ന വെബ്സൈറ്റിൽ നിശ്ചിത ഫീസ് സഹിതം രജിസ്റ്റർ ചെയ്യണം.യുഐടികളിലേക്ക് പ്രവേശന പരീക്ഷക്കുളള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാനും അപേക്ഷയുടേയും അനുബന്ധരേഖകളുടെയും അസൽ പകർപ്പുകൾ രജിസ്ട്രാർക്ക് സമർപ്പിക്കാനുമുളള അവസാന തീയതി 11. പ്രസ്തുത അപേക്ഷകർക്ക് ലയോള കോളജിൽ പ്രവേശന പരീക്ഷ എഴുതാം. പ്രവേശന പരീക്ഷയിലെ റാങ്കും അപേക്ഷകരുടെ ഓപ്ഷനും അനുസരിച്ച് യുഐടികളിലെ എംഎസ് ഡബ്ല്യു കോഴ്സിന് പ്രവേശനം നൽകുന്ന കാര്യം തീരുമാനിക്കും.
ബിഎ മ്യൂസിക് പ്രായോഗിക പരീക്ഷ
2018 ഏപ്രിലിൽ നടത്തിയ ബിഎ മ്യൂസിക് മെയിൻ (പാർട്ട് 3) പരീക്ഷയുടെ സബ്സിഡിയറി വിഷയമായ വീണയുടെ പ്രായോഗിക പരീക്ഷ ഏഴിന് രാവിലെ 10ന് തിരുവനന്തപുരം ഗവ: വിമൻസ് കോളജിൽ നടക്കും.
എംകോം (201618 ബാച്ച്) വൈവ വോസി പരീക്ഷ
നാലാം സെമസ്റ്റർ എംകോം (201618 ബാച്ച്) വൈവ വോസി പരീക്ഷ എട്ടിന് രാവിലെ 10ന് കാര്യവട്ടം കൊമേഴ്സ് പഠനവകുപ്പിൽ നടക്കും.
ബിടെക് ടൈംടേബിൾ
2013 സ്കീം മൂന്നാം സെമസ്റ്റർ ബിടെക് കോഴ്സ്കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേഡ് 2013 സ്കീം ഒന്ന് , രണ്ട് , മൂന്ന് സെമസ്റ്റർ പരീക്ഷാടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംബിഎ പ്രവേശനം
20182019 അധ്യയനവർഷത്തെ എംബിഎ പ്രവേശനത്തിനായുളള കെമാറ്റ് കേരളയുടെ ജൂണ്വ 24ന് ആരംഭിക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുളള അവസാനതീയതി ഏഴ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ന്യൂസ് എന്ന ലിങ്കിൽ ലഭിക്കും.
ബിടെക് ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം ) ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
എംടെക് പരീക്ഷ
എംടെക് ആറ് ,ഏഴ് സെമസ്റ്റർ (പാർട്ട് ടൈം)റഗുലർ/സപ്ലിമെന്ററി പരീക്ഷൾക്ക് 11, 50 രൂപ പിഴയോടെ 13, 125 രൂപ പിഴയോടുകൂടി 16 വരെയും ഓണ്‍ലൈനായി അപേക്ഷസമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
കമ്മ്യൂണിറ്റി ക്വാട്ട/ സ്പോർട്സ് ക്വാട്ട അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എട്ട്.
അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലും, എല്ലാ കോളേജുകളിലുമുള്ള സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ എട്ടിന് വൈകുന്നേരം അഞ്ചിനു മുൻപ് സമർപ്പിക്കണം. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
പ്രിൻസിപ്പൽമാരുടെ യോഗം എട്ടിന്
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും, അഡ്മിഷൻ കോഓർഡിനേറ്റർമാരുടെയും യോഗം എട്ടിന് സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറിൽ നടത്തും. സർക്കാർ/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും, സ്വാശ്രയ/യുഐടി/ ഐഎച്ച്ആർഡി എന്നിവയുടേത് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തും.