University News
എൻആർഐ സീറ്റിലേക്ക് പ്രവേശനം
കണ്ണൂർ സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ എംഎസ്‌സി എൻവയോൺ
മെന്‍റൽ സയൻസ്, എംഎസ്‌സി മോളിക്യുലാർ ബയോളജി, എംഎസ്‌സി അപ്ലൈഡ് സുവോളജി, എംസിഎ, എംസി (ലാറ്ററൽ എൻട്രി) എന്നീ പ്രോഗ്രാമുകളിലേക്ക് എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അതതു ഡിപ്പാർട്ടുമെന്‍റുകളുമായി ബന്ധപ്പെടണം.

ഒന്നും രണ്ടും സെമസ്റ്റർ ബിടെക് സപ്ലിമെന്‍ററി പരീക്ഷകൾ

ഒന്നും രണ്ടും സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്‍ററി ന്യൂ സ്കീം പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകൾക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകൾ പിഴ കൂടാതെ ജൂണ്‍ 13 മുതൽ 20 വരേയും 160 രൂപ പിഴയോടെ 27 വരേയും ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്‍റൗട്ട് ചലാൻ സഹിതം ജൂണ്‍ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. പുതുക്കിയ നിരക്കു പ്രകാരമാണ് ഫീസ് അടയ്ക്കേണ്ടത്. പുതുക്കിയ നിരക്ക് ഇപ്രകാരമാണ്. തിയതി 140 രൂപ, പ്രാക്ടിക്കൽ 160 രൂപ, വൈവ 120 രൂപ, മാർക്ക് ലിസ്റ്റ് 65 രൂപ, ക്യാന്പ് ഫീ 160 രൂപ, അപേക്ഷാഫോം ഫീ 45 രൂപ. 2008, 2009, 2010 അഡ്മിഷൻ വിദ്യാർഥികൾ (2010 അഡ്മിഷൻ പാർട്ട് ടൈം വിദ്യാർഥികൾ ഒഴികെ) അപേക്ഷയോടൊപ്പം റീ റജിസ്ട്രേഷൻ ഫോം കൂടി സമർപ്പിക്കേണ്ടതാണ്.


സ്പോ​ർ​ട്സ്, ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് 20 ന്

201819 ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി സ്പോ​ർ​ട്സ്, ക​മ്യൂ​ണി​റ്റി എ​ന്നീ ക്വാ​ട്ട​ക​ളി​ൽ അ​പേ​ക്ഷി​ച്ച​വ​രു​ടെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് ലി​സ്റ്റ് 20 ന് ​അ​ത​തു കോ​ള​ജു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്.