രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് - സിബിസിഎസ്എസ്-ബിബിഎ
2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ്ബിബിഎ (195) പരീക്ഷയുടെ (2013 അഡ്മിഷൻ സപ്ലിമെന്ററി) (2014 അഡ്മിഷൻ 2016 അഡ്മിഷൻ റഗുലർ 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി 2014 സപ്ലിമെന്ററി) ഫലം പ്രഖ്യാപിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. സൂക്ഷമ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ ആറ്.
രണ്ടാം സെമസ്റ്റർ എംടെക്ക് പരീക്ഷ
മേയ് 18ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംടെക്ക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് 2013 സ്കീം സപ്ലിമെന്ററി) പരീക്ഷയുടെ ആർസിസി.2002 അഡ്വാൻസ് കംപ്യൂട്ടർ നെറ്റ്വർക്കസ് എന്ന പരീക്ഷ 19നു നടത്തും. പരീക്ഷാ സമയത്തിനും, കേന്ദ്രത്തിനും മാറ്റമില്ല.
രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ)ഡിഗ്രി പരീക്ഷ
20ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷയ്ക്കും (റഗുലർ) ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഒന്നാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രഷൻ) ഡിഗ്രി പരീക്ഷയ്ക്കും (റഗുലർ & ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി) തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ വിദൂര വിദ്യാഭ്യാസ കേന്ദ്രം (എസ്ഡിഇ) പാളയത്തു നിന്നും കൊല്ലം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം ആർട്ട്സ് & സയൻസ് കോളജ് കൊല്ലത്തു നിന്നും ആലപ്പുഴ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളജ് ചേർത്തലയിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അതത് കോളജിൽ പരീക്ഷ എഴുതണം.
എട്ടാം സെമസ്റ്റർ ബികോം/ബിഎ/ബിബിഎ/എൽഎൽബി പരീക്ഷ
2017 ഒക്ടോബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബികോം/ബിഎ/ബിബിഎ/എൽഎൽബി പരീക്ഷയുടെ സൂക്ഷമപരിശോധനയ്ക്ക് അപേക്ഷിച്ചവർ 12 മുതൽ 20 വരെയുളള പ്രവർത്തി ദിവസങ്ങളിൽ ഹാൾ ടിക്കറ്റുമായി പുന.പരിശോധനാവിഭാഗത്തിൽ (ഋഖ ക ടലരശേീി) എത്തിച്ചേരണം.
രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി
2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) (റഗുലർ 2016 അഡ്മിഷൻ, ഇംപ്രൂമെന്റ്/ സപ്ലിമെന്ററി 2015 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. സൂക്ഷമ പരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും ജൂലൈ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി
ബിഎസ്സി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷ
ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോടെക്നോളജി (മൾട്ടി മേജർ) എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18, 19, 20 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ബയോഡൈവേഴ്സിറ്റി കണ്‍സർവേഷൻ പരീക്ഷ ടൈംടേബിൾ
ബോട്ടണി വിഭാഗം 18 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ബയോഡൈവേഴ്സിറ്റി കണ്‍സർവേഷൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ.
എൽഎൽബി നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം)
പരീക്ഷ
നാലാം സെമസ്റ്റർ (ത്രിവത്സരം), എട്ടാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾ (prior to 201112 അഡ്മിഷൻ) 27ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം പരിക്ഷ
നാലാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ്എസ് ഡിഗ്രി പരീക്ഷകൾക്ക് 21 വരെയും, 50 രൂപ പിഴയോടു കൂടി 23 വരെയും, 125 രൂപ പിഴയോടു കൂടി 26 വരെയും അപേക്ഷിക്കാം. പരീക്ഷ ജൂലൈ 11ന് ആരംഭിക്കും.
ബിപിഎ വയലിൻ പ്രാക്ടിക്കൽ പരീക്ഷ
ജനുവരി 2018ൽ നടത്തിയ ബിപിഎ വയലിൻ ഒന്നാം സെമസ്റ്ററിന്റെയും ഡിസംബർ 2017ൽ നടത്തിയ ബിപിഎ വയലിൻ മൂന്നാം സെമസ്റ്ററിന്റെയും പ്രാക്ടിക്കൽ പരീക്ഷകൾ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ ജൂലൈ രണ്ട്, ജൂണ്‍ 26 എന്നീ തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാന്പ്
2017 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്ററിന്റെയും , 2018 മേയ് മാസം നടന്ന ആറാം സെമസ്റ്ററിന്റെയും , ജനുവരി മാസം നടന്ന മൂന്നാം സെമസ്റ്ററിന്റെയും സിബിസിഎസ്എസ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും യുഐടി കേന്ദ്രങ്ങളിലെയും റെഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത് 13 മുതൽ 18വരെ മൂല്യനിർണയ കേന്ദ്രങ്ങളിൽ പൂർത്തിയാക്കണം . എല്ലാ അധ്യാപകരും ബന്ധപ്പെട്ട മൂല്യനിർണയ കേന്ദ്രങ്ങളിൽ പങ്കെടുക്കുന്നു എന്ന് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം . വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക .